Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ വിദേശയാത്ര: വിജിലൻസ്​ അന്വേഷണം ആവശ്യപ്പെട്ട ഹരജിക്കാരന്​ കോടതിയുടെ അന്ത്യശാസനം

text_fields
bookmark_border
മുഖ്യമന്ത്രിയുടെ വിദേശയാത്ര: വിജിലൻസ്​ അന്വേഷണം ആവശ്യപ്പെട്ട ഹരജിക്കാരന്​ കോടതിയുടെ അന്ത്യശാസനം
cancel

കൊച്ചി: മുഖ്യമന്ത്രിയുടെ വിദേശയാത്രകളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട ഹരജിക്കാരൻ വ്യാഴാഴ്​ച നേരി​ട്ട െത്തണമെന്ന്​ ഹൈകോടതിയുടെ അന്ത്യശാസനം. ​ചൊവ്വാഴ്ച ഹാജരായി വിശദീകരണം നൽകണമെന്ന്​ നിർ​േദശിച്ചിട്ടും എത്താത്ത സാഹചര്യത്തിലാണ്​ ഹരജിക്കാരൻ കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി ഡി. ഫ്രാന്‍സിസിന്​ ജസ്​റ്റിസ്​ പി. ഉബൈദ്​​ അന്ത്യശാസനം നൽകിയത്​. കേസി​​െൻറ രേഖകൾ വിവരാവകാശ നിയമപ്രകാരം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടായ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതക്കുവേണ്ടി ഹരജിക്കാരനോട്​ നേരിട്ട്​ ഹാജരാകാൻ കോടതി നേരത്തേ ഉത്തരവിട്ടത്​.

2016 ഡിസംബറിൽ യു.എ.ഇയിലേക്കും 2018 ജൂലൈയിൽ അമേരിക്കയിലേക്കും മുഖ്യമന്ത്രി നടത്തിയ യാത്രകളുടെ ചെലവ് ചൂണ്ടിക്കാട്ടിയാണ്​​ ഹരജിക്കാരൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത്. എന്നാൽ, കന്യാകുമാരിയില്‍നിന്ന് ഹൈകോടതിയിലെത്താന്‍ പ്രയാസമായതിനാലാണ്​​ വരാതിരുന്നതെന്നാണ്​ ഹരജിക്കാര​​െൻറ അഭിഭാഷകൻ കോടതിയെ അറിയിച്ചു​. കന്യാകുമാരിയില്‍നിന്നെത്തി ഹരജി നല്‍കുന്നയാള്‍ക്ക്​ കൊച്ചിയില്‍ എത്താനാവുമെന്ന്​ കോടതി വാക്കാല്‍ വ്യക്തമാക്കി. തുടര്‍ന്നാണ് വ്യാഴാഴ്ച എത്തണമെന്ന് അന്ത്യശാസനം നല്‍കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsChief Minister Foreign Visit
News Summary - Chief Minister Foreign Visit High Court -Kerala News
Next Story