‘ങ്ങട് കൊടുക്ക് ബ്രോ.. മ്മടെ കേരളത്തിന്...’
text_fieldsകാസർകോട്: കേരളം ഒറ്റക്കെട്ടായി കോവിഡിനെതിരായ പ്രതിരോധം തീർക്കുമ്പോൾ, യുവാക്കളെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ക്ഷണിച്ചു യുവജന കമീഷൻ. ഒറ്റക്കെട്ടായി കേരളത്തെ ചേർത്തുപിടിക്കുക എന്നതാണ് കാമ്പയിെൻറ ലക്ഷ്യം. ‘ങ്ങട് കൊടുക്ക് ബ്രോ.. മ്മടെ കേരളത്തിന്...’ എന്ന തലക്കെട്ടിൽ ആരംഭിച്ച പ്രചാരണത്തിന് ഇതിനകം കലാ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധിപേർ പിന്തുണയുമായി വന്നിട്ടുണ്ട്. യുവത്വത്തിെൻറ ആകെ സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കുന്നതിനായാണ് കാമ്പയിന് തുടക്കം കുറിച്ചത്.
100 രൂപയോ അതിെൻറ ഗുണിതങ്ങളോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നൽകുന്ന യുവജന കമീഷെൻറ കാമ്പയിനിൽ അഭിമാനപൂർവം പങ്കാളികളാകാനാണ് ആഹ്വാനം. തുകയുടെ വലുപ്പമല്ല പ്രധാനം, സഹായിക്കാനുള്ള മനഃസ്ഥിതിയാണെന്ന് ഓർമിപ്പിച്ചാണ്, 100 രൂപ മുതൽ സംഭാവന ചെയ്യാൻ ക്ഷണിച്ചിരിക്കുന്നത്. കാമ്പയിൻ വിജയിപ്പിക്കാൻ എല്ലാ യുവജന സംഘടനയുടേയും സാംസ്കാരിക വേദികളുടേയും യുവജന ക്ലബുകളുടേയും നവമാധ്യമ കൂട്ടായ്മയുടേയും സഹായം അഭ്യർഥിച്ചിട്ടുണ്ട്. കേരളത്തിെൻറ ഒരുമയുടെ സാക്ഷ്യമായി കാമ്പയിൻ മാറുമെന്നും ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും യുവജന കമീഷൻ ചെയർപേഴ്സൻ ചിന്ത ജെറോം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.