Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈ അമ്മ മനസ്സിന്​ നൂറു ...

ഈ അമ്മ മനസ്സിന്​ നൂറു പുണ്യം

text_fields
bookmark_border
ഈ അമ്മ മനസ്സിന്​  നൂറു പുണ്യം
cancel

വെള്ളമുണ്ട: ക്ഷേമ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വീട്ടമ്മ. വെള്ളമുണ്ട ഗ്രാമപഞ്ചായ ത്തിലെ മൊതക്കര സ്വദേശിനിയും പരേതനായ വാളിപ്ലാക്കൽ ശശിധര​​െൻറ ഭാര്യയുമായ കമല ശശിധരനാണ് ക്ഷേമ പെൻഷനായി ലഭിച്ച 5000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.

തൊഴിലുറപ്പ് തൊഴിലാളികൂടിയായ ഇവർ മികച്ച കർഷക കൂടിയാണ്. പശു വളർത്തലും പച്ചക്കറി കൃഷിയും ചെയ്തുവരുന്ന കമല കോവിഡ് പ്രവർത്തനത്തിന് സർക്കാറിന് ചെറിയൊരു കൈത്താങ്ങ് എന്ന നിലക്കാണ് ക്ഷേമപെൻഷൻ തുക നൽകിയത്. അയൽവാസിയും ബന്ധുവുമായ ഹരിദാസ​​െൻറ സഹായത്തോടെ ഓൺലൈനായാണ് തുക കൈമാറിയത്.

Show Full Article
TAGS:covid 19 Coronavirus kerala news malayalam news 
News Summary - Chief minister disaster fund-Kerala news
Next Story