Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിനോദിനിക്കുള്ള ധനസഹായം കുടിശിക ഉൾപ്പെടെ ഉടൻ വിതരണം ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

text_fields
bookmark_border
വിനോദിനിക്കുള്ള ധനസഹായം കുടിശിക ഉൾപ്പെടെ ഉടൻ വിതരണം ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
cancel

തിരുവനന്തപുരം: വിനോദിനിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നാലു മാസം മുടങ്ങിയ സംഭവത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശൻ ഇടപെട്ടു. കുടിശിക ഉള്‍പ്പെടെയുള്ള തുക ഉടന്‍ വിതരണം ചെയ്യാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. വനിത ശിശുക്ഷേമ വകുപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിനോദിക്ക് ധനസഹായം നല്‍കിയിരുന്നതെന്നാണ് വനിത ശിശു ക്ഷേമ വകുപ്പ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പണം ഉള്‍പ്പെടെയാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്. എന്നാല്‍ പുതിയ സാമ്പത്തിക വര്‍ഷമായതോടെ ഫണ്ട് ലഭിക്കുന്നത് മുടങ്ങുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ലഭ്യമായ മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ച് കുടിശിക ഉടന്‍ തീര്‍ക്കുമെന്ന് വകുപ്പ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ധനസഹായം മുടങ്ങിയത് സംബന്ധിച്ച് അന്വേഷിക്കാന്‍ വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രിയോടും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chief Minister directs immediate distribution of Vinodini's financial assistance, including arrears
Next Story