Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ഔദ്യോഗിക വാഹനമായി: അറിയാം ഇന്നോവ ഹൈക്രോസിനെ കുറിച്ച്

text_fields
bookmark_border
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ഔദ്യോഗിക വാഹനമായി: അറിയാം ഇന്നോവ ഹൈക്രോസിനെ കുറിച്ച്
cancel

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ഇനി മുതൽ പുതിയ വാഹനം. കറുത്ത വാഹനങ്ങൾക്ക് പകരം വെളുത്ത കാറുകളായിരിക്കും നൽകുക. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ച കിയ കാർണിവൽ കാർ പൊലീസ് ഏറ്റെടുത്തു. 2022 ലാണ് ഈ കാർ വാങ്ങിയത്. ഇനിമുതൽ ഇന്നോവ ഹൈക്രോസ് ആയിരിക്കും മുഖ്യമന്ത്രി ഉപയോഗിക്കുക. വി.എൻ. വാസവൻ ഉപയോഗിച്ച വാഹനമാണിതെന്നാണ് വിവരം. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഇന്നോവ ക്രിസ്റ്റ കാറായിരുന്നു ഉപയോഗിച്ചത്. 2023 ജനുവരി അവസാനം വരെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ചിരുന്ന വാഹനമായിരുന്നു ഇന്നോവ ക്രിസ്റ്റ.

ടൊയോട്ട ഇന്നോവയുടെ പുതിയ മോഡലാണ് ഹൈക്രോസ്. 7 സീറ്റർ, 8 സീറ്റർ മോഡലുകളിലെത്തുന്ന ഇന്നോവ ഹൈക്രോസിന് 19.77 ലക്ഷം മുതൽ 30.98 ലക്ഷം വരെയാണ് വില. ഇന്നോവയുടെ അഞ്ചാം തലമുറ വാഹനമായ ഹൈക്രോസിൽ 2.0 ലീറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിനൊപ്പം സ്ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റവുമുണ്ട്. ഇതു രണ്ടും ചേർന്ന് 184 ബി.എച്ച്.പി കരുത്താണ് വാഹനത്തിന് നൽകുന്നത്. ഇ.സി.വി.ടി ഓട്ടമാറ്റിക് ഗിയർബോക്സാണ് എൻജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഹൈബ്രിഡ് സംവിധാനത്തിന്റെ കൂടി സഹായത്തിൽ ലീറ്ററിന് 23.34 കിലോമീറ്റർ ഇന്ധനക്ഷമതയും വാഹനത്തിന് ലഭിക്കുന്നുണ്ട്.

ഹൈബ്രിഡ് സംവിധാനമില്ലാത്ത 2.0 ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ മാത്രമായും ഹൈക്രോസ് ടൊയോട്ട പുറത്തിറക്കുന്നുണ്ട്. ഈ മോഡൽ 173 ബി.എച്ച്.പി കരുത്തും പരമാവധി 209 എൻ.എം ടോർക്കും പുറത്തെടുക്കും. സി.വി.ടി ഓട്ടമാറ്റിക് ഗിയർബോക്സാണ് എൻജിനുമായി ചേർത്തത്. ഇന്ധനക്ഷമത ലീറ്ററിന് 16.13 കിലോമീറ്റർ. വെന്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ് വിത്ത് മൂഡ് ലൈറ്റിങ്, റൂഫ് മൗണ്ടഡ് എ.സി വെന്റുകൾ, 10.1 ഇഞ്ച് ടച്ച്സ്ക്രീൻ, 7 ഇഞ്ച് ടി.എഫ്.ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പവേഡ് ഒട്ടോമൻ സീറ്റുകൾ, 9 സ്പീക്കറുകളുള്ള പ്രീമിയം ജെ.ബി.എൽ സൗണ്ട് സിസ്റ്റം, സുരക്ഷയ്ക്കായി 6 എയർബാഗുകൾ, ഓട്ടോ ഹൈബീം, ഡൈനാമിക് റഡാർ ക്രൂസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, കൂട്ടിയിടി മുന്നറിയിപ്പ്, ലൈൻ ട്രേസ് അസിസ്റ്റ്, റിയർ ക്രോസ് ട്രാഫിക് അലർട്ട് എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chief Minister-designate V.D. Satheesan's official vehicle: Know about Innova Hycross
Next Story