Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമസഭയിൽ ദീപക് സിംഗാളിനെ ന്യായീകരിച്ച് മുഖ്യമന്ത്രി; എല്ലാ പരാതികളിലും ക്ലിയറൻസ് കിട്ടിയെന്ന്

text_fields
bookmark_border
നിയമസഭയിൽ ദീപക് സിംഗാളിനെ ന്യായീകരിച്ച് മുഖ്യമന്ത്രി; എല്ലാ പരാതികളിലും ക്ലിയറൻസ് കിട്ടിയെന്ന്
cancel

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ടാസ്‌ക് ഫോഴ്‌സ് സമിതി അംഗമായ ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി ദീപക് സിംഗാളിനെ നിയമസഭയിൽ ന്യായീകരിച്ച് മുഖ്യമന്ത്രി. ദീപക് സിംഗാളിനെതിരെ വിജിലൻസ് കേസ് ഇല്ലെന്നും എല്ലാ പരാതികളിലും ക്ലിയറൻസ് കിട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരണരംഗത്ത് നല്ല പ്രവൃത്തിപരിചയമുള്ള ആളായതുകൊണ്ടാണ് അദ്ദേഹത്തെ ടാസ്‌ക് ഫോഴ്‌സിലേക്ക് പരിഗണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദീപക് സിംഗാൾ കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളാണെന്നും, അഴിമതി ആരോപണങ്ങൾ നേരിടുന്ന വ്യക്തിയാണെന്നുമുള്ള പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ എ.കെ.ജി സെന്ററിൽ നിന്ന് ലിസ്റ്റ് വാങ്ങാറില്ലെന്നും, സംസ്ഥാനത്തെ ആശുപത്രികളെ ആഗോള ഭീമന്മാർ ഏറ്റെടുക്കുന്നതിനെതിരായ പോരാട്ടം സർക്കാർ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സിംഗാളിനെതിരായ കേസുകളിൽ ക്ലീൻ ചിറ്റ് ലഭിച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് പ്രതിപക്ഷം വാദിച്ചു. ദീപകിനെതിരായ വിജിലൻസ് കേസിൽ ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ അഴിമതിയിലും പണം തട്ടിയതിലും കേസുകളുണ്ടെന്നും, ഈ രണ്ട് കേസുകളിലും ഇതുവരെ കുറ്റപത്രം നൽകിയിട്ടില്ലെന്നും ആരോപണമുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chief Minister defends Deepak Singhal in the Assembly
Next Story