ഗവര്‍ണറെ വേദിയിലിരുത്തി വിമർശനവുമായി മുഖ്യമന്ത്രി; 'പാസാക്കിയ ബില്ലുകള്‍ അനുമതി കിട്ടാതെ കിടന്നു'
text_fieldsതിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ പാസാക്കിയ ചില ബില്ലുകൾ അനുമതി കിട്ടാതെ കിടന്നു. ഇത് വിസ്മരിക്കാനാകില്ല. അനുമതി കാര്യത്തിൽ ഇപ്പോഴും അനിശ്ചിതമായ കാലതാമസം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പങ്കെടുത്ത പരിപാടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
കേരള നിയമസഭയിലുണ്ടായ നിയമങ്ങളുടെ ചുവടുപിടിച്ച് മറ്റ് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവും നിയമങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേട്ടങ്ങള്‍ എണ്ണിപ്പറയുമ്പോഴും കേരള നിയമസഭ പാസാക്കിയ ചില ബില്ലുകള്‍ അനുമതി കിട്ടാതെ കിടന്ന കാര്യവും അനുമതി കാര്യത്തില്‍ അനിശ്ചിതമായ കാലതാമസം ഉണ്ടാവുന്ന കാര്യവും വിസ്മരിക്കാനാവില്ല -മുഖ്യമന്ത്രി പറഞ്ഞു.
ഉപരാഷ്ട്രപതിയുടെ സാന്നിധ്യം സന്തോഷത്തിന് മാറ്റ് കൂട്ടുന്നു. തിരക്കുകൾക്കിടയിടും അദ്ദേഹം. പങ്കെടുക്കാനായി കേരളത്തിൽ എത്തി. ചരിത്രപരമായ പ്രധാന്യമുള്ള പല നിയമങ്ങൾക്കും കേരള നിയമസഭ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ആധുനിക ഇന്ത്യന്‍ ഭരണഘടനയുടെ മൂന്ന് ശാഖകളായ ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയില്‍ ഒന്ന് മറ്റൊന്നിന്‍റെ അധികാരപരിധിയില്‍ കൈകടത്തുന്നുവെന്ന ആക്ഷേപം ഉയര്‍ന്നുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. അത്തരം ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

