Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ, പമ്പയിൽ അവലോകന യോഗം

text_fields
bookmark_border
മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ, പമ്പയിൽ അവലോകന യോഗം
cancel

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ശനിയാഴ്ച ശബരിമലയിൽ എത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ രാവിലെ 10.30ന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേരും. ദേവസ്വം മന്ത്രി കെ. മുരളീധരനും പങ്കെടുക്കും.

രാവിലെ ഒമ്പതിന് നിലയ്ക്കലിലെത്തുന്ന മുഖ്യമന്ത്രി ഇവിടെ തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ പരിശോധിക്കും. പമ്പയിലെ യോഗത്തിന് ശേഷം വൈകീട്ട് നാലിന് സന്നിധാനത്തെത്തിയും അദ്ദേഹം ക്രമീകരണങ്ങള്‍ വിലയിരുത്തും. രാത്രിയിൽ സന്നിധാനത്ത് തങ്ങുന്ന മുഖ്യമന്ത്രിയും മന്ത്രി മുരളീധരനും ഞായറാഴ്ച രാവിലെ ദർശനം നടത്തിയ ശേഷമാകും മലയിറങ്ങുക. അതേസമയം, തുലാമാസ പൂജകള്‍ക്കായി ശബരിമല നട ശനിയാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നിപകരും.

തുലാമാസം ഒന്നായ ഞായറാഴ്ച രാവിലെ അഞ്ചുമുതലാണ് ദര്‍ശനത്തിനായി നട തുറക്കുക. ഉഷ പൂജക്ക് ശേഷം 7.30ന് സോപാനത്ത് ശബരിമല മേല്‍ശാന്തിയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടക്കും. ശബരിമല സ്‌പെഷല്‍ കമീഷണര്‍ ആര്‍. ജയകൃഷ്ണന്‍, ദേവസ്വം കമീഷണര്‍ ബി. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പ്. തുടര്‍ന്ന് മാളികപ്പുറം മേല്‍ശാന്തിയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് മാളികപ്പുറം ക്ഷേത്രത്തില്‍ നടക്കും.

പതിറ്റാണ്ടുകള്‍ക്ക് ശേഷം മഹാനവമി, വിജയദശമി ദിനങ്ങളില്‍ ശബരിമല നട തുറക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ തുലാമാസ പൂജകള്‍ക്കുണ്ട്. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 22ന് രാത്രി പത്തിന് നട അടക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chief Minister and Devaswom Minister to Visit Sabarimala Tomorrow
Next Story