Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉറവിടമറിയാത്ത കേസുകൾ...

ഉറവിടമറിയാത്ത കേസുകൾ ഒരു ശതമാനത്തിൽ താഴെ മാത്രം -മുഖ്യമന്ത്രി

text_fields
bookmark_border
ഉറവിടമറിയാത്ത കേസുകൾ ഒരു ശതമാനത്തിൽ താഴെ മാത്രം -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ മൊത്തം കോവിഡ്​ കേസുകളുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്​ ഇതുവരെ ഉറവിടം കണ്ടെത്താൻ സാധിക്കാത്ത​െതന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. 41 കേസുകളിൽ ഉറവിടം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നു. ഉടൻ കണ്ടെത്താനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

കേസ്​ കൂടു​േമ്പാൾ കോണ്ടാക്​ട്​ ട്രെയിസിങ്ങിന്​​ ജനങ്ങളുടെ സഹകരണം വേണം. യാത്രകൾ, കയറിയ വാഹനം, ഹോട്ടലുകൾ, കടകൾ എന്നിവയും സമയവും​ കുറിച്ചുവെക്കണം. ഇക്കാര്യത്തിൽ എല്ലാവരും ശ്രദ്ധപുലർത്തണമെന്നും അത്​ ചെയ്​താൽ സമൂഹവ്യാപനം തടയാൻ കഴിയുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

സമൂഹവ്യാപനം ഭീഷണിയായി നിൽക്കുന്നു. ട്രിപ്ൾ ലോക്​ഡൗണും പരിശോധന വർധിപ്പിച്ചതും​​ അടക്കം നടപടികൾ അധിക ജാഗ്രതയുടെ ഭാഗമാണ്​. ജൂലൈ അഞ്ചുവരെയുള്ള 5429 പോസിറ്റിവ്​ കേസുകളിൽ 4755 പേർ പുറത്തുനിന്ന്​ വന്നതാണ്​. വിദേശത്തുനിന്ന്​ 3328ഉം ഇതരസംസ്​ഥാനങ്ങളിൽനിന്ന്​ 1427 ഉം.

പുറത്തുനിന്ന്​ വന്ന കേസുകൾ കൂടുതൽ മലപ്പുറത്താണ്;​ 591. പാലക്കാട്​ 580, കണ്ണൂർ 574 കേസുകൾ വന്നു. സമ്പർക്കത്തിലൂടെ വന്നതിൽ​ കണ്ണൂരാണ്​ കൂടുതൽ; 109.

പ്രായമായവരുള്ള വീടുകളിൽ ബ്രേക്​​ ചെയിൻ നിബന്ധന പാലിക്കണമെന്ന്​ പലതവണ പറഞ്ഞിട്ടും പലരും ശ്രദ്ധിക്കുന്നില്ല. മാസ്​ക്​ ധരിക്കൽ, ശാരീരിക അകലം പാലിക്കൽ അടക്കം ശ്രദ്ധിക്കണം. അല്ലെങ്കിൽ രോഗവ്യാപന സാധ്യതയുണ്ട്​. ഉദാസീനതയും വിട്ടുവീഴ്​ചയും പാടി​െല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19Covid In Kerala
News Summary - chief minister about untraceable covid cases-kerala news
Next Story