Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനിത പുല്ലയിൽ രണ്ട്​...

അനിത പുല്ലയിൽ രണ്ട്​ ദിവസവുമെത്തി; സഭാഹാളിൽ കടന്നില്ലെന്ന് ചീഫ്​ മാർഷലിന്‍റെ റിപ്പോർട്ട്​

text_fields
bookmark_border
അനിത പുല്ലയിൽ രണ്ട്​ ദിവസവുമെത്തി; സഭാഹാളിൽ കടന്നില്ലെന്ന് ചീഫ്​ മാർഷലിന്‍റെ റിപ്പോർട്ട്​
cancel
Listen to this Article

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ തട്ടിപ്പ്​ കേസിലെ ഇടനിലക്കാരിയെന്ന്​ ആരോപണം ഉയർന്ന അനിത പുല്ലയിൽ രണ്ടു​ ദിവസവും ലോക കേരള സഭ നടന്ന നിയമസഭ മന്ദിരത്തിൽ എത്തിയിരുന്നതായി ചീഫ്​ മാർഷൽ സ്​പീക്കർക്ക്​ റിപ്പോർട്ട്​ നൽകി. റിപ്പോർട്ടിൽ സ്പീക്കർ എം.ബി. രാജേഷ്​ വെള്ളിയാഴ്ച നടപടി തീരുമാനിച്ചേക്കും. എല്ലാ നിയ​ന്ത്രണങ്ങളും ലംഘിച്ച്​​ അനിത പുല്ലയിൽ നിയമസഭയിൽ കടന്നത്​ ഗുരുതര വീഴ്ചയാണെന്നാണ്​ വിലയിരുത്തൽ.

സഭ ടി.വിക്ക്​ ഒ.ടി.ടി സഹായം നൽകുന്ന ബിട്രെയിറ്റ്​ സൊലൂഷനിലെ ജീവനക്കാരുടെ സഹായം ഇതിനു​ ലഭിച്ചു. സഭാനടപടികൾ നടന്ന ശങ്കരനാരായണൻ തമ്പി ഹാളിൽ അനിത കടന്നിട്ടില്ല. ഇടനാഴിയിൽ പലരുമായും സംസാരിക്കുകയും സഭ ടി.വി ഓഫിസിൽ ഏറെ സമയം ചെലവിടുകയും ചെയ്​തെന്ന്​ റിപ്പോർട്ടിലുണ്ട്​​.

ഓപൺ ഫോറത്തിൽ പ​ങ്കെടുക്കാൻ ക്ഷണക്കത്തുള്ളതുകൊണ്ടാണ്​ കടത്തിവിട്ടതെന്ന്​ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്​. അനിത മന്ദിരത്തിലേക്ക്​ വരുന്നത്​ മുതലുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്​. ഒ.ടി.ടി സഹായം നൽകുന്ന കമ്പനിയിലെ രണ്ടു​ ജീവനക്കാരാണ്​ സഭാ മന്ദിരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക്​ അനിതയെ കൊണ്ടു​പോയത്​.

ഓപൺ ഫോറത്തിന്‍റെ പാസ്​ ഇവർക്ക്​ എങ്ങനെ കിട്ടിയെന്ന്​ റി​പ്പോർട്ടിൽ പരാമർശമില്ലെന്നാണ്​ സൂചന. ഓപൺ ഫോറത്തിലെ ക്ഷണക്കത്ത്​ നോർക്ക വഴി പ്രവാസി സംഘടനകൾക്ക്​ നൽകിയിരുന്നു. ഈ സംഘടനകൾ വഴിയാകും ക്ഷണക്കത്ത്​ അനിതക്ക്​ കിട്ടാൻ സാധ്യത​. രണ്ടാം ദിവസം പുറത്തേക്ക്​ പോകാൻ വാച്ച്​ ആൻഡ്​​ വാർഡ്​ ആവശ്യപ്പെട്ട ഘട്ടത്തിൽ ജീവനക്കാർ അനുഗമിച്ചിരുന്നു. നിയമസഭയിലെ പല ഗേറ്റുകളിലും സി.സി ടി.വി. ഇല്ലെന്നും ഈ സംവിധാനവും സുരക്ഷ നടപടികളും ശക്തിപ്പെടുത്തണമെന്നും റിപ്പോർട്ടിലുണ്ട്​.

മാധ്യമങ്ങളുടെ റിപ്പോർട്ടിനു​ ശേഷം മാത്രമാണ്​ അനിതയെ മന്ദിരത്തിൽനിന്നും മാറ്റിയത്​. ബിട്രെയിറ്റ്​ സൊലൂഷനുമായുള്ള കരാർ റദ്ദാക്കിയേക്കും​. വെള്ളിയാഴ്ച സ്പീക്കർ വാർത്തസമ്മേളനം നടത്തുന്നുണ്ട്​. തങ്ങൾ പാസ്​ നൽകിയിട്ടില്ലെന്ന്​ നോർക്ക വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loka kerala sabhaanitha pullayil
News Summary - Chief Marshals report that Anitha Pulalyil did not enter the Assembly hall
Next Story