നടന്നത് കള്ളവോട്ട് തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ
text_fieldsതിരുവനന്തപുരം: കാസർകോട് േലാക്സഭ മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച് മുഖ്യെതരഞ്ഞെട ുപ്പ് ഒാഫിസർ ടികാറാം മീണ. പിലാത്തറ യു.പി സ്കൂളിലെ 19ാം നമ്പർ ബൂത്തിൽ കള്ളേവാട്ട് നടന്നു. സി.പി.എം പഞ്ചായത്ത് അംഗം എൻ.പി. സലീന, കെ.പി. സുമയ്യ എന്നിവർ ബൂത്ത് മാറിയും 19ാം നമ്പർ ബൂത്തിലെ പത്മിനി രണ്ടു വട്ടവും വോട്ട് ചെയ് െതന്ന് പരിശോധനയിൽ വ്യക്തമായി. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 171 സി, 171 ഡി, 171 എഫ് എന്നീ വകുപ്പുകൾ പ്രകാരം ക േസെടുക്കുമെന്ന് ടികാറാം മീണ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ കലക്ടറുടെ പ്രാഥമിക റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
പഞ്ചായത്ത് അംഗം കൂടിയായ എൻ.പി. സലീനയെ അയോഗ്യയാക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ ്പ് കമീഷന് ശിപാർശ ചെയ്യും. കള്ളവോട്ട് തടയാനാകാത്തത് പോളിങ് ഉദ്യോഗസ്ഥരുടെ ഗുരുതര കൃത്യവിലോപമാണ്. ബൂത്തിലെ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ ഒരാഴ്ചക്കകം വി ശദ റിപ്പോർട്ട് സമർപ്പിക്കാൻ കണ്ണൂർ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വോട്ടർമാരുടെ ബാഹുല്യം മൂലം ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന ഉദ്യോഗസ്ഥരുെട വിശദീകരണം അംഗീകരിക്കാനാകില്ല. ബൂത്ത് ഏജൻറുമാരില്ലെങ്കിൽ ബ ൂത്ത് ലെവൽ ഒാഫിസറുടെ സഹായം തേടാമായിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ ജനപ്രാതിനിധ്യ നിയമം 134ാം വകുപ്പു പ്രകാരം ന ടപടിയുണ്ടാകും. കള്ളവോട്ടിന് സഹായം ചെയ്െതന്ന് വ്യക്തമായ ഇടതുസ്ഥാനാർഥിയുടെ ബൂത്ത് ഏജൻറിനെതിരെയും നടപടിയുണ്ടാകുമെന്നും മീണ പറഞ്ഞു.

മൂന്ന് സ്ത്രീകളും കള്ളവോട്ട് ചെയ്തു
19ാം നമ്പർ ബൂത്തിലെ 774ാം നമ്പർ വോട്ടറായ പത്മിനി വൈകീട്ട് 5.20, 5.47 എന്നീ സമയങ്ങളിലാണ് േവാട്ട് ചെയ്തത്. സഹായി വോട്ടാണെങ്കിൽ (കമ്പാനിയൻ വോട്ട്) ആർക്ക് വേണ്ടിയാണോ അയാളെ വീൽചെയറിലെങ്കിലും പ്രിസൈഡിങ് ഒാഫിസർക്ക് മുന്നിൽ ഹാജരാക്കണം. മൂന്ന് വോട്ടിലും അതുണ്ടായില്ല.
17ാം നമ്പർ ബൂത്തിലെ 822ാം നമ്പർ വോട്ടറായ എൻ.പി. സലീനയും 19ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. 24ാം നമ്പർ ബൂത്തിലെ 315ാം നമ്പർ വോട്ടറായ െക.പി. സുമയ്യയും ബൂത്ത് നമ്പർ 19ൽ വൈകീട്ട് 4.41ന് വോട്ട് ചെയ്തു. സുമയ്യ ബൂത്ത് 24 ലെ ബൂത്ത് ഏജൻറ് കൂടിയാണ്. സലീനയും സുമയ്യയും സ്വന്തം വോട്ട് ചെയ്തിട്ടുണ്ടോ എന്ന് പോളിങ് രേഖകൾ പരിശോധിച്ചാലേ വ്യക്തമാകൂ. വോട്ടുയന്ത്രത്തോടൊപ്പം ഇൗ രേഖകളും സ്ട്രോങ് റൂമിലാണ്. സ്ട്രോങ് റൂം തുറക്കണമെങ്കിൽ കേന്ദ്ര ഇലക്ഷൻ കമീഷൻ അനുമതി ലഭിക്കണം.
സഹായിക്കാൻ കയറി, വോട്ട് ചെയ്തത് മറ്റൊരാൾ
ആരോഗ്യ പ്രശ്നമുള്ള ഡോക്‌ടറെ സഹായിക്കാനായി വ്യാപാരി വ്യവസായി നേതാവ് കെ.സി. രഘുനാഥ് ബൂത്തിൽ കയറിയത് നടപടിക്രമങ്ങൾ പാലിക്കാതെയാണ്. വോട്ടർ ഒപ്പുവെേക്കണ്ട രേഖയുമായി ഇയാൾ ബൂത്തിന് പുറത്ത് പോകുന്നതും തിരികെയെത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
ചട്ടപ്രകാരം വോട്ടർ ബൂത്തിലെത്തി ഒപ്പുവെക്കണം. രേഖകൾ പുറത്തുകൊണ്ടുപോകരുത്. രഘുനാഥല്ല, ചുവന്ന കുപ്പായം ധരിച്ച മറ്റൊരാളാണ് ഇൗ വോട്ടർക്കുവേണ്ടി വോട്ട് രേഖപ്പെടുത്തിയത്. അനാവശ്യമായി ബൂത്തിൽ കടന്നതിനും രേഖകൾ പുറത്തുകൊണ്ടുപോയതിനും രഘുനാഥിനെതിരെ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റിേട്ടണിങ് ഒാഫിസറോട് ആവശ്യെപ്പട്ടിട്ടുണ്ട്.

ഏജൻറ് പുറത്തുപോയതെന്തിന് ?
യു.ഡി.എഫ് സ്ഥാനാർഥിയുടെ ഏജൻറ് രാവിലെ 11 ഒാടെ ബൂത്ത് വിട്ട് പോയെന്നാണ് റിേട്ടണിങ് ഒാഫിസറുടെ റിപ്പോർട്ട്. ഏതു സാഹചര്യത്തിലാണ് മടങ്ങിയതെന്ന് അന്വേഷിക്കും. എൽ.ഡി.എഫിെൻറയും സ്വതന്ത്രസ്ഥാനാർഥിയുടെയും ഏജൻറുമാരാണ് ബൂത്തിലുണ്ടായിരുന്നത്. കുറ്റകൃത്യത്തിന് സാക്ഷികളായി എന്നനിലയിൽ ഇവരെക്കുറിച്ചും അന്വേഷിക്കും.
ജീവൻ അപായപ്പെടുമെന്ന ഭീതിയുണ്ടെന്നും ഇതുമൂലമാണ് ബൂത്ത് വിട്ടതെന്നും കാട്ടി യു.ഡി.എഫ് ഏജൻറ് പിന്നീട് പരാതി നൽകിയിട്ടുണ്ട്. ഇതും പരിശോധിക്കും. കള്ളവോട്ട് തടയുക, വോട്ടർമാരെ തിരിച്ചറിയുക എന്നീ ലക്ഷ്യത്തോടെയാണ് ബൂത്ത് ഏജൻറുമാരെ നിയോഗിക്കുന്നത്.
റീപോളിങ് തീരുമാനിക്കേണ്ടത് കേന്ദ്ര കമീഷൻ
റീപോളിങ് തീരുമാനിക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനാണെന്നും സാഹചര്യങ്ങൾ വിലയിരുത്തി സമഗ്ര റിപ്പോർട്ട് സമർപ്പിക്കുമെന്നും മീണ പറഞ്ഞു. കണ്ണൂർ കലക്ടറുടെ പരിധിയിലാണ് കാസർകോട് ലോക്സഭ മണ്ഡലത്തിലെ പിലാത്തറ യു.പി.എസിലെ ബൂത്ത്. നിലവിൽ കണ്ണൂർ കലക്ടറുടെ റിപ്പോർട്ട് മാത്രമാണ് ലഭിച്ചിട്ടുള്ളത്. കാസർകോട് കലക്ടറുടെ റിപ്പോർട്ട് കൂട്ടി ലഭിച്ച ശേഷമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് നൽകുക.
കേരളത്തിൽ പൊതുനിരീക്ഷകനും സൂക്ഷ്മ നിരീക്ഷകനും േകന്ദ്ര കമീഷനുണ്ട്. ഇവരുടെ റിപ്പോർട്ടു കൂടി പരിഗണിച്ചാവും റീപോളിങ് സംബന്ധിച്ച് തീരുമാനമുണ്ടാവുക. 1091 വോട്ടുകളാണ് പിലാത്തറ യു.പി.എസിലെ 19ാം നമ്പർ ബൂത്തിലുണ്ടായത്. ഇതിൽ 88.82 ശതമാനമായ 969 പേർ വോട്ട് ചെയ്തു. കഴിഞ്ഞ തവണത്തെക്കാൾ 5.76 ശതമാനമാണ് ഇവിടെ പോളിങ് ഉയർന്നതെന്നും മീണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
