കോഴി മോഷണം; ഒരാൾ കൂടി പിടിയില്‍
text_fieldsമറയൂർ: മറയൂര്‍ പത്തടിപ്പാലം സ്വദേശി ഭാഗ്യലക്ഷ്മിയുടെ വീട്ടില്‍ നിന്ന് കോഴികള്‍ മോഷണം പോയ സംഭവത്തില്‍ ഒരു പ്രതിയെ കൂടി പിടികൂടി. സമീപവാസി മഹേന്ദ്രനാണ് (22) പിടിയിലായത്. കഴിഞ്ഞ ദിവസം മണി എന്ന മണിയാണ്ടിയെ (62) സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയിരുന്നു. തുടര്‍ന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച രാവില എേട്ടാടുകൂടി മഹേന്ദ്രനെ പിടികൂടിയത്.
ഈ മാസം 17ന് ഭാഗ്യലക്ഷ്മിയുടെ വീട്ടില്‍നിന്ന് ഇരുപത്തിയഞ്ചോളം കോഴികളെ കാണാതായതിനെ തുടര്‍ന്ന് മറയൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കിൾ ഇന്‍സ്പെക്ടര്‍ വി.ആര്. ജഗദീഷിെൻറ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കവെയാണ് കോവില്‍ക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഇറച്ചി കോഴിക്കടയിലേക്ക് മോഷ്ടിച്ച കോഴികളെ വിറ്റതായി കണ്ടെത്തിയത്. ഇരുവരെയും വെള്ളിയാഴ്ച ദേവികുളം കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
