തിരുവനന്തപുരത്ത് പുരയിടത്തിൽ കോഴി കയറിയതിന് അയൽവാസികൾ തമ്മിൽ തല്ലി; യുവതിക്ക് പരിക്ക്
text_fieldsതിരുവനന്തപുരം: പുരയിടത്തിൽ കോഴി കയറിയതുമായി ബന്ധപ്പെട്ട് അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവതിക്ക് പരിക്ക്. പള്ളിപ്പുറം സ്വദേശി വിജയകുമാരന്റെ മകൾ 29കാരി വിസ്മയക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം. പുരയിടത്തിൽ കോഴി കയറിയതുമായി ബന്ധപ്പെട്ട് ഇരുവീട്ടുകാരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. തുടർന്ന് വിജയകുമാരനെ അയൽവാസിയായ മുകേഷ് മൂർച്ഛയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ വിസ്മയ ഇടക്ക് കയറി തടഞ്ഞു. തുടർന്ന് വിസ്മയയുടെ കൈവിരലുകൾക്ക് പരിക്കേൽക്കുകയായിരുന്നു.
സംഭവത്തിൽ മുകേഷിനെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

