Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാളയിൽ നിന്ന്​  നാടൻ...

മാളയിൽ നിന്ന്​  നാടൻ പൂവൻ കോഴികൾ

text_fields
bookmark_border
മാളയിൽ നിന്ന്​  നാടൻ പൂവൻ കോഴികൾ
cancel

മാ​ള: സി.​പി.​എം സം​സ്ഥാ​ന സ​മ്മേ​ള​നം സ്വാ​ദി​ഷ്​​ട​മാ​കാ​നു​ള്ള കോ​ഴി​ക്ക​റി​ക്കു​ള്ള കോ​ഴി​ക​ൾ സാ​ക്ഷാ​ൽ കെ.​ക​രു​ണാ​ക​ര​​​​െൻറ നാ​ടാ​യ മാ​ള​യി​ൽ നി​ന്ന്. അ​തും ഒ​ന്നാം ത​രം നാ​ട​ൻ പൂ​വ​ൻ​കോ​ഴി​ക​ൾ മാ​ത്രം.  ഉ​ണ്ടാ​യ​ത്​ പ​ക്ഷെ, മാ​ള​യി​ല​ല്ല. 

മ​ണ്ണു​ത്തി കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും 500 പൂ​വ​ൻ കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ ഇ​തി​നാ​യി വാ​ങ്ങി സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പു​ത്ത​ൻ​ചി​റ കോ​ലോ​ത്തു​കു​ന്നി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​യ വി.​എ​ൻ. രാ​ജേ​ഷാ​ണ് ഇ​വ​യെ വ​ള​ർ​ത്തി​യ​ത്. ക​ഴി​ഞ്ഞ 118 ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് കു​ഞ്ഞു​ങ്ങ​ൾ വ​ള​ർ​ന്ന് വ​ള​ർ​ച്ചെ​യെ​ത്തി​യ പൂ​വ​ൻ​മാ​രാ​യി മാ​റി​യി​ട്ടു​ണ്ട്. കൃ​​ത്രി​മ​മാ​യ ഒ​ന്നും ന​ൽ​കാ​തെ സാ​ധാ​ര​ണ ഭ​ക്ഷ​ണം ന​ൽ​കി​യാ​ണ് വ​ള​ർ​ത്തി​യ​ത്. 

ആ​രേ​യും ആ​ക​ർ​ഷി​ക്കു​ന്ന അ​ങ്ക​വാ​ലും നീ​ണ്ട കാ​ലു​ക​ളും ചു​വ​ന്ന ത​ല​പ്പാ​വും കോ​ഴി​ക്കൂ​ട്ട​ത്തി​ൽ ഇ​വ​രെ രാ​ജാ​ക്ക​ന്മാ​രാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടു മു​ത​ൽ ര​ണ്ട​ര കി​ലോ വ​രെ​യാ​ണ് ഇ​വ​യു​ടെ ഭാ​രം. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് തൃ​ശൂ​രി​ൽ ഇ​വ ഭ​ക്ഷ​ണ​ത്ത​ളി​ക​യി​ലെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmalaCPM State ConferanceCock
News Summary - Chicken for CPM State Conferance from Mala - Kerala News
Next Story