Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെറുവള്ളി...

ചെറുവള്ളി എസ്​റ്റേറ്റ്​ ഏറ്റെടുക്കൽ നഷ്​ടപരിഹാരത്തിൽ സർക്കാറിന്​​ ഒളിച്ചുകളി

text_fields
bookmark_border
cheruvally-airport
cancel

പത്തനംതിട്ട: എരുമേലിയിൽ ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്​റ്റേറ്റ്​ ഏറ്റെടുക്കുന്നതിന്​ നഷ്​ടപരിഹാരം ​െകട്ടി​െവക്കുന്നതിൽ സർക്കാർ നടത്തുന്നത്​ ഒളിച്ചുകളി. ഭൂമി ഏറ്റെുക്കാൻ​ കോട്ടയം കലക്​ടറെ ചുമതലപ്പെടുത്തി​ ഇറങ്ങിയ ഉത്തരവിൽ നഷ്​ടപരിഹാരം നൽകുമെന്ന്​ പറയുന്നുണ്ടെങ്കിലും എത്രയെന്ന്​ വ്യക്തമാക്കുന്നില്ല. ഉടമസ്ഥതയെക്കുറിച്ച്​ കേസ്​ നിലനിൽക്കുന്നതിനാൽ നഷ്​ടപരിഹാരത്തുക കോടതിയിൽ കെട്ടി​െവക്കുമെന്നാണ്​ ഉത്തരവിൽ പറയുന്നത്​. തുക എത്രയെന്ന്​ പറയുന്നില്ല. ഭൂമിക്കാണോ, ഭൂമിയിലെ വിളകൾക്കാണോ നഷ്​ടപരിഹാരം നൽകുകയെന്നതും വ്യക്തമല്ല. 
തോട്ടഭൂമിയുടെ ഉടമസ്ഥത സർക്കാറിനാണ് എന്നാണ്​ ഭൂപരിഷ്​കരണ നിയമം അനുശാസിക്കുന്നത്​.

അതിനാൽ ഏറ്റെടുക്കുന്ന ഭൂമിക്ക്​ വില നൽകേണ്ടതി​െല്ലന്ന്​ നിയമ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു. ഭൂമിയിലെ വിളകൾക്ക്​ മാത്രമാണ്​ കൈവശക്കാരന്​ അവകാശം​. അതിനാൽ ഭൂമിയിലെ കൃഷി നശിക്കുമെങ്കിൽ അതിനുമാത്രമാണ്​ നഷ്​ടപരിഹാരം നൽകേണ്ടത്​. ഹാരിസൺസ്​ മലയാളം കമ്പനി റബർ കൃഷി ചെയ്​തിരുന്ന ചെറുവള്ളി എസ്​റ്റേറ്റ്​ ഭൂമി ബിഷപ്​ കെ.പി. യോഹന്നാൻ നേതൃത്വം നൽകുന്ന ബിലീവേഴ്​സ്​ ചർച്ചി​​െൻറ ഗോസ്​പൽ ഫോർ ഏഷ്യ എന്ന സ്ഥാപനത്തിന്​​ കൈമാറിയ നടപടി അനധികൃതമാണെന്നാണ്​ സർക്കാർ വാദം. 

ഹാരിസൺസ്​ മലയാളം കമ്പനിക്ക്​ അവർ കൃഷിചെയ്​തുവരുന്ന ഭൂമിയിൽ ഉടമസ്ഥതയില്ലെന്നും സംസ്ഥാനത്ത്​ അവർ കൃഷി നടത്തിവരുന്ന ഒരു ലക്ഷത്തോളം ഏക്കർ ഭൂമിയുടെ ഉടമസ്ഥത സർക്കാറിനാണെന്നും ചൂണ്ടിക്കാട്ടിയാണ്​ കമ്പനിക്കെതിരെ സംസ്ഥാന​െത്ത എട്ട് ജില്ലകളിലെ മുൻസിഫ്​ കോടതികളിൽ സർക്കാർ സിവിൽ കേസ്​ നൽകിവരുന്നത്​. അതിൽ ആദ്യകേസ്​ ചെറുവള്ളി എസ്​റ്റേറ്റി​​െൻറ സർക്കാർ ഉടമസ്ഥത അവകാശപ്പെട്ട്​ ഒ.എസ്​ 72​/19 നമ്പറായി പാലാ മുൻസിഫ്​ കോടതിയിൽ നൽകിയിരിക്കുന്ന കേസാണ്​. മറ്റിടങ്ങളിൽ കേസ്​ നൽകുന്നതിനുള്ള നടപടികൾ നടന്നുവരുകയാണ്​. 

നേര​േത്ത, ചെറുവള്ളി എസ്​റ്റേറ്റിലൂടെ വൈദ്യുതിലൈൻ വലിക്കാൻ മരംമുറിക്കുന്നതിനെതിരെ ഗോസ്പൽ ഫോർ ഏഷ്യ തടസ്സവാദം ഉന്നയിച്ച്​ നൽകിയ കേസിൽ മുറിക്കുന്ന മരങ്ങളുടെ വില കോടതിയിൽ കെട്ടി​െവ​ക്കാൻ അന്ന്​ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഭൂമിയുടെ ഉടമസ്ഥത തർക്കം തീരുന്ന മുറക്ക്​ തുക യഥാർഥ ഉടമക്ക്​ ​ൈകമാറാമെന്നും കോടതി ഉത്തരവിട്ടിരുന്നു. ​അതേമാർഗം ഉപയോഗിച്ചാണ്​ ഇപ്പോൾ ശബരിമല വിമാനത്താവളത്തിന്​ ഭൂമി ഏറ്റെടുക്കാൻ സർക്കാർ നീക്കം നടക്കുന്നത്​. സർക്കാർ നീക്കത്തിന്​ പാലാ കോടതി അനുമതി നൽകേണ്ടതുമുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscheruvalli estatemalayalam newsAirport project
News Summary - Cheruvalli estate Compensation-Kerala news
Next Story