ചെറുവള്ളി: സിവിൽ കേസ് ഫയൽ ചെയ്യാൻ കോട്ടയം കലക്ടർക്ക് നിർദേശം
text_fieldsചെറുവള്ളി: സിവിൽ കേസ് ഫയൽ ചെയ്യാൻ കോട്ടയം കലക്ടർക്ക് നിർദേശം തിരുവനന്തപുരം: ചെറുവള്ളി എസ്റ്റേറ്റിെൻറ ഉടമസ്ഥത സ്ഥാപിക്കുന്നതിന് സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ കോട്ടയം കലക്ടർക്ക് റവന്യൂ വകുപ്പ് വീണ്ടും നിർദേശം നൽകി. സിവിൽ കോടതിയെ സമീപിക്കാൻ ജൂൺ ആറിന് ഉത്തരവ് നൽകിയെങ്കിലും തുടർനടപടി ഉണ്ടായിരുന്നില്ല. സമയബന്ധിതമായി കേസ് നൽകണമെന്നാണ് റവന്യൂ വകുപ്പിെൻറ പുതിയ നിർദേശം. ഭൂമിയിൽ സർക്കാറിെൻറ ഉടമാവകാശം തെളിയിക്കുന്നതിനുള്ള രേഖകൾ കലക്ടർക്ക് കൈമാറും. അതേസമയം, ഹാരിസൺസ് അടക്കം വിദേശകമ്പനികളുടെയും അവരുടെ കൈയിൽനിന്ന് ഭൂമി ലഭിച്ചവരുടെയും കേസുകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സെൽ രൂപവത്കരിക്കണമെന്ന നിർദേശം ഇതുവരെ പരിഗണിച്ചിട്ടില്ല.
ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് സര്ക്കാര് ഭൂമിയാണെന്ന് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ഇ. ചന്ദ്രശേഖരനും വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭയിൽ 2017ലാണ് ഇരുവരും രേഖാമൂലം മറുപടി നൽകിയത്. അടിസ്ഥാന റവന്യൂ രേഖയായ സെറ്റിൽമെൻറ് രജിസ്റ്റർ പ്രകാരം ചെറുവള്ളി എസ്റ്റേറ്റ് സര്ക്കാറിേൻറതാണെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.
ഹാരിസണിെൻറ കൈവശമുള്ളത് സർക്കാർ ഭൂമിയാണെന്ന നിലപാടിനെത്തുടർന്ന് അത് ഏറ്റെടുക്കാൻ 2015 മേയ് 28ന് തന്നെ തീരുമാനിച്ചിരുന്നു. വ്യാജരേഖ നിർമിച്ച് ഭൂമി കൈമാറ്റം ചെയ്തതിന് കേസും എടുത്തിരുന്നു. വിജിലൻസ് അന്വേഷണത്തിൽ വ്യജരേഖ നിർമിച്ചാണ് ഭൂമി കൈമാറിയതെന്നും കണ്ടെത്തി.
എന്നിട്ടും വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുേമ്പാൾ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരത്തുക കെട്ടിെവക്കാനാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനിച്ചത്. ഉടമയുടെ അനുമതിയില്ലാതെ സർക്കാറിെൻറ വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കാമെന്ന നിലപാടിൽ ഉറച്ചുനിന്നാൽ തുക കെട്ടിവെക്കേണ്ടിവരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
