ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഇന്നുമുതല്‍
text_fieldsകോഴഞ്ചേരി: 112ാമത് അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഞായറാഴ്ച മുതല്‍ 11 വരെ പമ്പാ തീരത്തെ വിദ്യാധിരാജ നഗറില്‍ തയാറാക്കിയിരിക്കുന്ന പന്തലില്‍ നടക്കും. ഞായറാഴ്ച രാവിലെ 11.20ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് കണ്‍വെന്‍ഷന്‍ ആരംഭിക്കുന്നത്. വൈകീട്ട് നാലിന് സ്വാമി സ്വരൂപാനന്ദ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദര്‍, വിവിക്താനന്ദ സരസ്വതി, മന്ത്രി റോഷി അഗസ്റ്റിന്‍, മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ആന്റോ ആന്റണി എം.പി, പ്രമോദ് നാരായണന്‍ എം.എൽ.എ എന്നിവര്‍ സംസാരിക്കും. രാത്രി 7.30 മുതല്‍ ആധ്യാത്മിക പ്രഭാഷണം നടക്കും.
ആറിന് വൈകീട്ട് നാലിന് സാംസ്‌കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഏഴിന് വൈകീട്ട് അയ്യപ്പഭക്ത സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ഉദ്ഘാടനം ചെയ്യും.
ഒമ്പതിന് മഹാഗുരു അനുസ്മരണ സഭ സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യും. 10ന് വൈകീട്ട് വനിത സമ്മേളനം ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണനും 11ന് വൈകീട്ട് സമാപന സമ്മേളനം പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദബോസും ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

