ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത് സമാപിച്ചു
text_fieldsചെറുകോൽപുഴ ഹിന്ദുമത പരിഷത്തിൽ കെ.പി ശശികല സംസാരിക്കുന്നു
കോഴഞ്ചേരി: സ്ത്രീസമത്വം, സാർവത്രിക വിദ്യാഭ്യാസം എന്നീ ആശയങ്ങൾ മുൻനിർത്തി പ്രവർത്തിച്ച മഹാനായ സാമൂഹികപരിഷ്കർത്താവായിരുന്നു ചട്ടമ്പി സ്വാമികളെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിപ്രായപ്പെട്ടു. 113ാമത് അയിരൂർ-ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിന്റെ സമാപന സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചട്ടമ്പി സ്വാമികളുടെ ആശയങ്ങൾ ഇന്ന് കേരള സമൂഹത്തിൽ യാഥാർഥ്യമായിക്കഴിഞ്ഞു. എന്നാൽ, സാർവത്രിക വിദ്യാഭ്യാസം രാജ്യം മുഴുവൻ യാഥാർഥ്യമാക്കാൻ ഇന്നും സാധിച്ചിട്ടില്ല.
ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ അധ്യക്ഷത വഹിച്ചു. ജർമനിയിലെ യോഗവിദ്യാശ്രമം മഠാധിപതി സ്വാമി സുഖദേവ് ജി ബ്രെറ്റ്സ് മുഖ്യപ്രഭാഷണം നടത്തി. എല്ലാ മതസാരവും ഏകമെന്ന ഹൈന്ദവ ധർമസാരത്തിന്റെ പ്രസക്തി ഇന്ന് ലോകം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, മാർഗദർശക മണ്ഡലം സംസ്ഥാന കാര്യദർശി സ്വാമി സത് സ്വരൂപാനന്ദ സരസ്വതി, ഹിന്ദുമത മഹാമണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അഡ്വ. കെ. ജയവർമ, ഹിന്ദുമത മഹാമണ്ഡലം ട്രഷറർ ടി.കെ. സോമനാഥൻ നായർ, ആനന്ദരാജ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

