Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെണ്‍കുഞ്ഞി​െൻറ മരണം...

പെണ്‍കുഞ്ഞി​െൻറ മരണം കൊലപാതകം; മാതാവ്​ അറസ്​റ്റിൽ

text_fields
bookmark_border
പെണ്‍കുഞ്ഞി​െൻറ മരണം കൊലപാതകം; മാതാവ്​ അറസ്​റ്റിൽ
cancel
camera_alt????????????? ????, ???????????? ??????

ചേര്‍ത്തല: പട്ടണക്കാട്ട്​ 15 മാസം പ്രായമുള്ള പെണ്‍കുഞ്ഞി​​​​െൻറ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. കുട്ടിയുടെ മാത ാവ്​ ആതിര (24) പൊലീസിന്​ മുന്നിൽ കുറ്റം സമ്മതിച്ചതോടെ അറസ്​റ്റ്​ രേഖപ്പെടുത്തി. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എ ട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണി​​​​െൻറ മകള്‍ ആദിഷയാണ് ശനിയാഴ്​ച അമ്മയുടെ കൈകളാല്‍ കൊല്ലപ്പെട്ടത ്. ഉച്ചക്ക് 2.30ഓടെയാണ് ആതിരയും അയല്‍വാസികളും ചേര്‍ന്ന് ചലനമില്ലാത്ത കുട്ടിയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ കുട്ടി മരിച്ചിരുന്നു. മരണത്തില്‍ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ ത്തുടര്‍ന്ന് പൊലീസ് വിശദ അന്വേഷണം നടത്തുകയായിരുന്നു.

ഞായറാഴ്ച ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പൊ ലീസ് സർജ​​​​െൻറ സാന്നിധ്യത്തിൽ നടത്തിയ മൃതദേഹ പരിശോധനയിലാണ്​ കുട്ടി ശ്വാസംമുട്ടിയാണ്​ മരിച്ചതെന്ന്​​ കണ്ടെ ത്തിയത്. ഇതേതുടര്‍ന്നാണ് സംസ്‌കാരത്തിനുശേഷം പൊലീസ് കുട്ടിയുടെ മാതാപിതാക്കളെയും ഷാരോണി​​​​െൻറ അച്ഛനമ്മമാര െയും സ്​റ്റേഷനിലെത്തിച്ച്​ ചോദ്യം ചെയ്തത്.

ശനിയാഴ്ച മുതല്‍ പൊലീസി​​​​െൻറ നിരീക്ഷണത്തിലായിരുന്നു ആതിര. പൊലീസി​​​​െൻറ ചോദ്യം ചെയ്യലില്‍ ആതിര കൈകൊണ്ട് മുഖം അമര്‍ത്തി കുട്ടിയെ കൊന്നതായി സമ്മതി​ച്ചെന്നാണ് അറിയുന്നത്​. എന്നാൽ, കൊലക്കുള്ള കാരണം അവർ വ്യക്തമാക്കിയിട്ടി​െല്ലന്നാണ് പൊലീസ് നിലപാട്.​
ശനിയാഴ്​ച ഉച്ചക്ക്​ 12.30വരെ കുട്ടി കോളനിയില്‍ കളിച്ചു നടക്കുകയായിരുന്നു. അവിടെനിന്നാണ് ആതിര കുഞ്ഞിനെ വീട്ടിനുള്ളിലേക്ക്​ കൊണ്ടുപോയത്. ആ സമയം വീട്ടില്‍ ആതിരയും ഭര്‍തൃപിതാവ് ബൈജുവും മാത്രമാണുണ്ടായിരുന്നത്. തുടര്‍ന്ന് കുട്ടി അനങ്ങുന്നി​െല്ലന്ന് ആതിര അയൽവാസികളെ അറിയിക്കുകയും കുട്ടിയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമാണുണ്ടായത്​.

നിരന്തരം കലഹം ഉണ്ടാകുന്ന വീടായിരുന്നു ഇവരുടേത്. ​രണ്ട്​ മാസം മുമ്പ്​ ഷാരോനും ആതിരയും ചേർന്ന് അമ്മ പ്രിയയെ ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു. ഈ കേസിൽ അമ്മയും അച്ഛനും റിമാൻഡിൽ ആയതോടെ 13 മാസം പ്രായമായ കുഞ്ഞും ആറ്​നാൾ ജയിലിൽ കഴിഞ്ഞു. രണ്ട്​ മാസം പ്രായം ഉള്ളപ്പോൾ മുതൽ ആതിര കുഞ്ഞിനെ ഉപദ്രവിക്കുമായിരുന്നതായി മുത്തശ്ശി പ്രിയ പറഞ്ഞു. വൈകീട്ട് ഏഴോടെ പട്ടണക്കാട് സ്​റ്റേഷനിലെത്തിയ ജില്ല പൊലീസ് സൂപ്രണ്ട് കെ.എം. ടോമി, എ.എസ്.പി ബി. വിശ്വനാഥ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചോദ്യംചെയ്യൽ നടന്നത്​.


താലോലിച്ച കൈകളാൽ മരണം; കൊല്ലംവെളി കോളനി ദുഃഖസാന്ദ്രം
ചേർത്തല: താലോലിച്ച കൈകളാൽതന്നെ മരണംവരിച്ച പിഞ്ചുകുഞ്ഞിനെ ഓർത്ത് പട്ടണക്കാട് കൊല്ലംവെളി കോളനി നിവാസികൾക്ക് ദുഃഖമടക്കാനാവുന്നില്ല. ശനിയാഴ്ച ഉച്ചക്ക്​ 12 വരെ മുറ്റത്ത് ഓടിക്കളിച്ചുനടന്ന കുഞ്ഞ് ഒന്നരയോടെ വീടിനകത്ത് ചലനമറ്റ് കിടക്കുന്നത്​ കണ്ടതായാണ് മാതാവ് ആതിര പറഞ്ഞതെന്ന് അയൽവാസികൾ പറയുന്നു.

താലൂക്ക് ആശുപത്രിയിൽ ആതിരക്കൊപ്പം സമീപവാസികളും ചെന്നിരുന്നു. പരിശോധിച്ച ഡോക്ടർ കുട്ടി മരി​െച്ചന്നുപറഞ്ഞപ്പോഴും ആർക്കും അസ്വഭാവികമായി ഒന്നും തോന്നിയില്ല. തുടർന്ന് ആശുപത്രിയിൽനിന്ന് അറിയിച്ച പ്രകാരം പൊലീസെത്തി കുട്ടിയുടെ മൃതദേഹം പോസ്​റ്റ്​മോർട്ടം ചെയ്യണമെന്ന് പറയുമ്പോഴും നാട്ടുകാർക്ക് ആതിരക്കുമേൽ ഒരുസംശയവും തോന്നിയില്ല.

പോസ്​റ്റ്​മോർട്ടശേഷം നൂറുകണക്കിന് നാട്ടുകാരുടെ സാന്നിധ്യത്തിലാണ് സംസ്കാരം നടന്നത്. സംസ്​കാര സമയത്തുണ്ടായ പൊലീസ് സാന്നിധ്യവും തുടർന്ന് ആതിരയെയും വീട്ടുകാ​രെയും ചോദ്യംചെയ്യാൻ ​െപാലീസ് കൊണ്ടുപോയപ്പോഴുമാണ് കുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ ലഭിച്ചതായി അറിയുന്നതെന്ന് നാട്ടുകാർ പറഞ്ഞു. സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ച്​ കൊല്ലാൻ ആതിരക്ക് എങ്ങനെ മനസ്സുവന്നെന്ന് നാട്ടുകാർ പരസ്പരം ചോദിക്കുന്നു. ഇവർക്ക് മാനസിക പ്രശ്നങ്ങളൊന്നും ഉള്ളതായി ആർക്കും അറിയില്ല.

കുഞ്ഞിന് രണ്ടുമാസം പ്രായമുള്ളപ്പോൾ ആതിര കുഞ്ഞിനെ ഉപദ്രവിച്ചതിന്​ ഭർതൃമാതാവ് പട്ടണക്കാട് ​െപാലീസിൽതന്നെ പരാതിപ്പെട്ടിട്ടുണ്ട്. പൊലീസ് അത് കുടുംബവഴക്കായി മാത്രം കാണുകയും ​െചയ്​തു. അന്ന്​ ചൈൽഡ്​ലൈൻ പ്രവർത്തകരെ ആരും അറിയിക്കാതിരുന്നതാണ് കുട്ടിയുടെ ജീവന് ആപത്തായത്.

ആതിര മാനസികരോഗിയല്ല; പെട്ടെന്ന് ദേഷ്യംവരുന്ന സ്വഭാവക്കാരിയാണെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞ്​ കരഞ്ഞപ്പോൾ കരച്ചിലടക്കാൻ മൂക്കുംവായും പൊത്തിപ്പിടിച്ചപ്പോൾ അബദ്ധത്തിന് മരണം സംഭവിച്ചതാണെന്നാണ് മൊഴി. ആതിര വർഷങ്ങൾക്ക് മുമ്പ്​ ഭർതൃമാതാവിനെ ഉപദ്രവിച്ചതിന് ഏതാനും ദിവസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

ചോദ്യംചെയ്യാൻ ജില്ല പൊലീസ് മേധാവി
ചേർത്തല: 15 മാസം പ്രായമുള്ള കുഞ്ഞി​​​​െൻറ മരണത്തിൻ കസ്​റ്റഡിയിലുള്ള മാതാവിനെ പട്ടണക്കാട് പൊലീസ് ​ചോദ്യംചെയ്യൽ തുടരുന്നു. വൈകീട്ട് ഏഴോടെ പട്ടണക്കാട് സ്​റ്റേഷനിലെത്തിയ ജില്ല പൊലീസ് സൂപ്രണ്ട് കെ.എം. ടോമി, എ.എസ്.പി ബി. വിശ്വനാഥ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചോദ്യംചെയ്യൽ നടന്നത്​. കുഞ്ഞിനെ കൊന്നതാണന്ന് പ്രതിയായ മാതാവ്​ സമ്മതിച്ചിട്ടു​െണ്ടങ്കിലും വിശദവിവരങ്ങൾ കൂടുതൽ ചോദ്യംചെയ്ത​ ശേഷം മാത്രമേ വെളിപ്പെടുത്താൻ കഴിയുകയുള്ളൂവെന്ന്​ പൊലീസ് പറഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCherthalanew born baby death casemalayalam newsbaby girlbaby girl killed
News Summary - cherthala baby girl killed by mother -kerala news
Next Story