Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചേരാനല്ലൂർ വാഹനാപകടക്കേസ്: കൊമ്പുകോർത്ത് പ്രോസിക്യൂഷനും കുടുംബവും; വാദം അടച്ചിട്ട മുറിയിലേക്ക് മാറ്റി കോടതി

text_fields
bookmark_border
ചേരാനല്ലൂർ വാഹനാപകടക്കേസ്: കൊമ്പുകോർത്ത് പ്രോസിക്യൂഷനും കുടുംബവും; വാദം അടച്ചിട്ട മുറിയിലേക്ക് മാറ്റി കോടതി
cancel

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ കോടതിയിൽ പരസ്പരം കൊമ്പുകോർത്ത് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും. ഇതോടെ തുടർവാദം അടച്ചിട്ട മുറിയിലേക്ക് മാറ്റി. കേസിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബവും അവരുടെ അഭിഭാഷകനും സ്വതന്ത്രമായ അന്വേഷണത്തിന് തടസ്സം നിൽക്കുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആരോപിച്ചത്. കുടുംബത്തിന്റെ അഭിഭാഷകൻ കോടതി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നുവെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

അതേസമയം, പ്രോസിക്യൂഷൻ തങ്ങൾക്ക് ആവശ്യമായ രേഖകൾ നൽകുന്നില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ തിരിച്ചടിച്ചു. പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണം ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണ ഏജൻസിയെ സമ്മർദ്ദത്തിലാക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു.ഒരുവിധ സമ്മർദ്ദവുമില്ലാതെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയണം. പ്രോസിക്യൂഷനെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് കോടതിയെയാണ് അറിയിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. അഭിഭാഷകൻ മാധ്യമങ്ങളോട് സംസാരിച്ചതുമായി ബന്ധപ്പെട്ട ചില രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

ഇതോടെ കോടതിയിൽ അഭിഭാഷകനും പ്രോസിക്യൂട്ടറും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തങ്ങൾക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്നും എന്നാൽ, അത് പരസ്യമായി പറയാൻ കഴിയുന്ന സ്ഥിതിയല്ലെന്നും അഭിഭാഷകൻ വ്യക്തമാക്കിയതോടെയാണ് ഇൻക്യാമറ വാദത്തിലേക്ക് നടപടികൾ നീങ്ങിയത്.

കേസിൽ കാർ ഓടിച്ച 17കാരന്റെ പിതാവിനെതിരെ തെളിവുകൾ നശിപ്പിക്കുന്നതിനുള്ള വകുപ്പ് കൂടി ചുമത്തി. പ്രത്യേക കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും നിലവിലുള്ള കേസിൽ പുതിയ വകുപ്പ് കൂടി ഉൾപ്പെടുത്തുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cheranallur road accident case: Court shifts hearing to closed room
Next Story