Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചേരാനല്ലൂർ വാഹനാപകടം: പ്രതിയായ 17-കാരന്റെ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്; ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ അഞ്ചിലേക്ക് മാറ്റി

text_fields
bookmark_border
ചേരാനല്ലൂർ വാഹനാപകടം: പ്രതിയായ 17-കാരന്റെ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്; ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ അഞ്ചിലേക്ക് മാറ്റി
cancel

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ പ്രതിയായ 17-കാരന്റെ വ്യക്തിവിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച 17 യൂസർ ഐഡികൾക്കെതിരെ കോടതി നിർദേശപ്രകാരം എറണാകുളം സൈബർ പോലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിന് ആർ.സി ഉടമയും അഡീഷണൽ ജില്ലാ ജഡ്ജിയുമായ പിതാവിനെതിരെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 199A പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. മകന് ഡ്രൈവിംഗ് അറിയാമെന്നത് തനിക്ക് അറിയില്ലായിരുന്നുവെന്ന് ജഡ്ജി മൊഴി നൽകിയെങ്കിലും, 17-കാരൻ മുൻപ് വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. അപകടസമയത്ത് പ്രതി ഓടിച്ചിരുന്ന ആഡംബര കാർ മണിക്കൂറിൽ 104 കിലോമീറ്ററിലധികം വേഗതയിലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനുമുൻപും ഇയാൾ 208 കിലോമീറ്റർ വേഗതയിൽ വണ്ടിയോടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ടെന്ന് അപകടത്തിൽ മരണപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചിരുന്നു.

അതേസമയം, ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ പോലീസ് കോടതിയിൽ ശക്തമായി എതിർത്തു. പ്രതി ഉന്നത സ്വാധീനമുള്ളയാളാണെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയ പോലീസ്, നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂട്ടർക്ക് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. സെഷൻസ് കോടതി സമർപ്പിച്ച ഈ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം അഞ്ചാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ ജഡ്ജിയെ അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കിയിരുന്നു. അതിനിടെ, ജഡ്ജി തെളിവ് നശിപ്പിച്ചെന്ന ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആരോപണത്തിൽ ക്രൈംബ്രാഞ്ച് ഉടൻ മൊഴിയെടുക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cheranalloor Accident Case: Cyber Police Book 17 Social Media Users for Revealing Minor's Identity; Judge's Anticipatory Bail Hearing Postponed
Next Story