Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചേരമാൻ മസ്ജിദ്...

ചേരമാൻ മസ്ജിദ് പുനരുദ്ധാരണത്തിന്​ തുടക്കം

text_fields
bookmark_border
ചേരമാൻ മസ്ജിദ് പുനരുദ്ധാരണത്തിന്​ തുടക്കം
cancel
camera_alt?????? ???????? ??????????? ?????????????????? ??????? ??????????????

മേത്തല: രാജ്യത്തെ പ്രഥമ മുസ്​ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദി​​െൻറ പഴയ പ്രൗഢി വീണ്ടെടുക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം. പൈതൃക മസ്ജിദി​​െൻറ ശിലാസ്ഥാപനം മഹല്ല് പ്രസിഡൻറ്​ ഡോ. പി.എ. മുഹമ്മദ് സഈദ് നിർവഹിച്ചു.


പുനരുദ്ധാരണത്തി​​െൻറ ഭാഗമായി, 1974ന് ശേഷം പള്ളിയോട്​ കൂട്ടിച്ചേർത്ത ഭാഗങ്ങൾ നീക്കുകയും പഴയ പള്ളിയുടെ നഷ്​ടപ്പെട്ട ഭാഗങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്യും. നാലായിരത്തോളം പേർക്ക് ഒരേസമയം നമസ്​കരിക്കാനുള്ള സൗകര്യം ഭൂമിക്കടിയിൽ ഒരുക്കും. പദ്ധതിക്ക്​ 20 കോടി രൂപയോളം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുസ്​രിസ് പൈതൃക പദ്ധതിയുടെ പ്രധാന കേന്ദ്രമായ ചേരമാൻ മസ്ജിദിനെ കാറ്റഗറി വൺ സ്മാരകങ്ങളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ശിലാസ്ഥാപന ചടങ്ങിൽ മുസ്​രിസ് എം.ഡി പി.എം. നൗഷാദ്, ഇമാം സൈഫുദ്ദീൻ അൽ ഖാസ്മി, സെക്രട്ടറി എസ്.എ. അബ്​ദുൽകയ്യും, സമസ്ത ജില്ല ജനറൽ സെക്രട്ടറി പി.എസ്.കെ. മൊയ്തു ബാഖവി, സുന്നി മഹല്ല് ഫെഡറേഷൻ കൊടുങ്ങല്ലൂർ മേഖല പ്രസിഡൻറ്​ റിയാസ് അൽ ഹസ്നി, കെ.എൻ.എം ജില്ല സെക്രട്ടറി ഇബ്രാഹിം മൗലവി, ജമാഅത്തെ ഇസ്​ലാമി പബ്ലിക് റിലേഷൻസ് സെക്രട്ടറി അനസ് നദ്​വി, ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ്​ അമ്പാടി വേണു തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscheraman mosquecheraman masjid
News Summary - cheraman masjid-kerala news
Next Story