Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

കാ​മു​കി​യെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍ക്ക​ത്തെ തു​ട​ർ​ന്ന് യുവാവിനെ കൊലപ്പെടുത്തിയ സംഭവം: രണ്ട്​ പ്രതികളുടെ ജാമ്യഹരജി ഹൈകോടതി തള്ളി

text_fields
bookmark_border
High court
cancel

കൊ​ച്ചി: കാ​മു​കി​യെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍ക്ക​ത്തെ തു​ട​ർ​ന്ന്​ ​െവെ​പ്പി​ൻ ചെ​റാ​യി​യി​ൽ പ്ര​ണ​വ്​ എ​ന്ന യു​വാ​വി​നെ ​െകാ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ര​ണ്ട്​ പ്ര​തി​ക​ളു​ടെ ജാ​മ്യ ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി.

കു​റ്റ​കൃ​ത്യ​ത്തി​െൻറ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ്ര​തി​ക​ളാ​യ ചെ​റാ​യി സ്വ​ദേ​ശി നം​ദേ​വ്, എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി ജി​ത്തൂ​സ് എ​ന്നി​വ​രു​ടെ ജാ​മ്യ ഹ​ര​ജി ത​ള്ളി​യ​ത്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ തു​ട​രേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജാ​മ്യ​മ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ആ​വ​ശ്യം.

2020 സെ​പ്​​റ്റം​ബ​ർ 22 നാ​ണ് കു​ഴു​പ്പി​ള്ളി പ​ള്ള​ത്താം​കു​ള​ങ്ങ​ര ബീ​ച്ചി​ന്​ സ​മീ​പം പ്ര​ണ​വി​െൻറ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഒ​ന്നാം പ്ര​തി ശ​ര​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ക​ൾ ചെ​റാ​യി ക​ല്ലു​മ​ഠ​ത്തി​ൽ പ്ര​സാ​ദി​െൻറ മ​ക​നാ​യ 22കാ​ര​ൻ പ്ര​ണ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ​കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ശ​ര​ത്തി​െൻറ കാ​മു​കി​യു​മാ​യി പ്ര​ണ​വ് അ​ടു​പ്പ​ത്തി​ലാ​യ​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്കം.

കാ​മു​കി​യു​ടെ പേ​രി​ൽ ശ​ര​ത് വ്യാ​ജ ഫേ​സ് ബു​ക്ക് പ്രൊ​ഫൈ​ലു​ണ്ടാ​ക്കി പ്ര​ണ​വു​മാ​യി ചാ​റ്റ് ചെ​യ്തി​രു​ന്നു. സം​ഭ​വ​ദി​വ​സം രാ​ത്രി ഇൗ ​ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ ക്ഷ​ണി​ച്ച​തി​നെ തു​ട​ർ​ന്ന്​ ബീ​ച്ചി​ലെ​ത്തി​യ പ്ര​ണ​വി​നെ പ​തി​യി​രു​ന്ന സം​ഘം ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, കേ​സി​ൽ സാ​ഹ​ച​ര്യ തെ​ളി​വു​ക​ൾ മാ​ത്ര​മാ​ണു​ള്ള​തെ​ന്നും പ്ര​തി​ക​ൾ​ക്ക്​ ജാ​മ്യം അ​നു​വ​ദി​ച്ചാ​ൽ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നി​ട​യു​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്നാ​ണ്​ ക്രൂ​ര​മാ​യി​ കൊ​ല​പാ​ത​കം ന​ട​ത്തി​യ പ്ര​തി​ക​ൾ ജാ​മ്യ​ത്തി​ന്​ അ​ർ​ഹ​ര​ല്ലെ​ന്ന​ത​ട​ക്കം വ്യ​ക്​​ത​മാ​ക്കി ഹ​ര​ജി ത​ള്ളി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High courtCherai Pranav murder
News Summary - Cherai Pranav murder: High court rejects bail pleas of two accused
Next Story