Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൗദിയിൽ...

സൗദിയിൽ ചെന്ത്രാപ്പിന്നി സ്വദേശിയെ കുറിച്ച്​ വിവരമില്ലെന്ന് കുടുംബം

text_fields
bookmark_border
സൗദിയിൽ ചെന്ത്രാപ്പിന്നി സ്വദേശിയെ കുറിച്ച്​ വിവരമില്ലെന്ന് കുടുംബം
cancel
camera_altസെ​യ്തു

ക​യ്​​പ​മം​ഗ​ലം: സൗ​ദി​യി​ലെ റി​യാ​ദി​ൽ ജോ​ലി ചെ​യ്യു​ന്ന ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി​യെ​ക്കു​റി​ച്ച് 33 ദി​വ​സ​മാ​യി വി​വ​ര​മി​ല്ലെ​ന്ന് കു​ടും​ബം. ഇ​തു​സം​ബ​ന്ധി​ച്ച്​ ഭാ​ര്യ ഫാ​മി​ത എം​ബ​സി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി. ചെ​ന്ത്രാ​പ്പി​ന്നി ഈ​സ്​​റ്റ്​ സ്വ​ദേ​ശി​യും റി​യാ​ദി​ലെ അ​ൽ​മു​ഹൈ​ദീ​ബ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യ ത​ളി​ക്കു​ളം മു​ഹ​മ്മ​ദി​നെ​യാ​ണ് (സെ​യ്തു -57) കാ​ണാ​താ​യ​ത്.

പ​നി ബാ​ധി​ച്ച് അ​ൽ​സു​മൈ​ശി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ ഇ​യാ​ളെ ​േമ​യ് 28 മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. ഇ​ക്കാ​ര്യം റൂം​മേ​റ്റു​ക​ളാ​ണ് 31ന് ​വീ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്. ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ഉ​ൾ​പ്പെ​ടെ ക​മ്പ​നി​യി​ലും ആ​ശു​പ​ത്രി​യി​ലു​മ​ട​ക്കം അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ​േമ​യ് 25ന് ​പെ​രു​ന്നാ​ൾ ദി​ന​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം അ​വ​സാ​ന​മാ​യി വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച​ത്.

മ​ക​ൻ ഫ​ഹ​ദി​നോ​ട് പെ​രു​ന്നാ​ൾ ആ​ശം​സ അ​റി​യി​ച്ച​പ്പോ​ഴേ​ക്കും നെ​റ്റ്കാ​ൾ ക​ട്ടാ​യി. 27 മു​ത​ൽ കു​ടും​ബം ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഫോ​ൺ എ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് 31ന് ​റൂം മേ​റ്റു​ക​ൾ ഫോ​ൺ അ​റ്റ​ൻ​ഡ്​ ചെ​യ്ത് കാ​ണാ​താ​യ വി​വ​രം അ​റി​യി​ച്ച​ത്. പ്ര​മേ​ഹം വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ർ​മ​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​താ​യും ആ​ശു​പ​ത്രി വി​ട്ട ശേ​ഷ​മാ​ണ് കാ​ണാ​താ​യ​തെ​ന്നു​മാ​ണ് ല​ഭി​ച്ച വി​വ​രം. ഡ്രൈ​വ​റാ​യ മു​ഹ​മ്മ​ദ് 30 വ​ർ​ഷ​മാ​യി പ്ര​വാ​സി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi arabiaman missing#AFGAN INDIAChentrappinni
News Summary - Chentrappinni native missing in Saudi arabia
Next Story