ചെയ്തത് തെറ്റ് തന്നെ, എന്നാൽ കുറ്റസമ്മത മൊഴി നൽകില്ല; കോടതിയിൽ കൂസലില്ലാതെ ചെന്താമര
text_fieldsപാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റസമ്മത മൊഴി നൽകില്ലെന്ന് പ്രതിയായ ചെന്താമര. കുറ്റസമ്മത മൊഴിയെടുക്കാൻ ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് ഉച്ചക്കു ശേഷമാണ് ചെന്താമരയെ ഹാജരാക്കിയത്.
അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ചെന്താമര നിലപാട് മാറ്റിയത്. കുറ്റസമ്മത മൊഴിയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളാണ് ചെന്താമര കോടതിയിൽ നേരിട്ടത്. ആ ചോദ്യങ്ങൾക്കെല്ലാം കൂസലില്ലാതെ ചെന്താമര മറുപടിയും നൽകി. ചെയ്തത് തെറ്റ് തന്നെ. രക്ഷപ്പെടണമെന്നില്ല. പൊലീസ് ഉപദ്രവിച്ചിട്ടില്ല. എന്നായിരുന്നു ചെന്താമരയുടെ മറുപടി.
2019ല്‍ അയല്‍വാസിയായ സജിതയെ കൊന്ന് ജയിലില്‍ പോയ കുറ്റവാളിയാണ് നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻനഗറിൽ ചെന്താമര. രണ്ട് മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ ഇയാൾ ജനുവരി 27ന് രാവിലെയാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. 28ന് രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലിൽ നിന്നാണ് ചെന്താമര പിടിയിലായത്. പൊലീസ് നാട്ടുകാരുമായി ചേർന്ന് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. തിരച്ചിൽ അവസാനിപ്പിച്ചതായി പ്രതീതിയുണ്ടാക്കിയാണ് ഇയാൾ വീട്ടിലേക്കെത്തുന്ന വഴിയിൽ വെച്ച് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

