മലപ്പുറം ഉപതെരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെ.പി.സി.സി പ്രസിഡന്‍റ് –ചെന്നിത്തല
text_fieldsകാസര്‍കോട്: മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെ.പി.സി.സി പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഗെസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിന്‍െറ വിലയിരുത്തലാകും.
വന്‍ വിജയമായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടാകു
ന്നത്. സുധീരന്‍െറ രാജി തികച്ചും വ്യക്തിപരമാണ്. അദ്ദേഹം തന്നോടും എ.കെ. ആന്‍റണിയോടും രാജിക്കാര്യം പറഞ്ഞുവെന്നും ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞില്ളെന്നുമുള്ളത് മാധ്യമങ്ങളില്‍ മാത്രം വന്നതാണ്.
കഴിഞ്ഞ മൂന്നുവര്‍ഷം നല്ലനിലയിലാണ് അദ്ദേഹം പാര്‍ട്ടിയെ നയിച്ചത്. കോണ്‍ഗ്രസ് പോലുള്ള ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന വിവാദങ്ങള്‍ മാത്രമാണ് ഉണ്ടായത്. രാജിയില്‍നിന്ന് പിന്മാറാന്‍ താന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്‍റ് പദവിയില്‍ എത്തിയാല്‍ എല്ലാവരും ഗ്രൂപ്പിനതീതമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് ജയിക്കാന്‍ ഇടതുപക്ഷത്തിന്‍െറ സഹായം വേണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
