കേരളത്തെ മദ്യാലയമാക്കി മാറ്റാൻ ശ്രമം –ചെന്നിത്തല
text_fieldsതിരുവനന്തപുരം: മദ്യ മുതലാളിമാരുടെ താല്പര്യങ്ങള് സംരക്ഷിക്കാനുള്ള മദ്യനയത്തിെൻറ തുടക്കമാണ് മദ്യശാലകള്‍ക്ക് പഞ്ചായത്തിെൻറ അനുമതി എടുത്തുകളഞ്ഞ നടപടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇടതുമുന്നണി കേരളത്തെ മദ്യാലയമാക്കി മാറ്റുകയാണ്. മദ്യഷാപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ അനുമതിവേണ്ടെന്ന തീരുമാനം അടിയന്തരമായി പിന്‍വലിക്കണം. അധികാരവികേന്ദ്രീകരണം അട്ടിമറിക്കാനുള്ള നടപടിയാണിത്. പുതിയ മദ്യനയം പ്രഖ്യാപിക്കുംമുമ്പ് ഇഷ്ടാനുസരണം ബാറുകള്‍ തുറക്കാനുള്ള തന്ത്രമാണ് ഇതിനുപിന്നിൽ. ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകണം.
കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയാല്‍ പ്രതിപക്ഷം പൂർണമായും പിന്തുണക്കും. ഇതിനായി പ്രത്യേക നിയമസഭായോഗം വിളിച്ചുകൂട്ടാനുള്ള തീരുമാനത്തെ സ്വാഗതംചെയ്യുെന്നന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
