Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോണ്‍ഗ്രസ് ലക്ഷ്യം ആര്‍.എസ്.എസ്  മുക്ത കേരളം –രമേശ് ചെന്നിത്തല 

text_fields
bookmark_border
കോണ്‍ഗ്രസ് ലക്ഷ്യം ആര്‍.എസ്.എസ്  മുക്ത കേരളം –രമേശ് ചെന്നിത്തല 
cancel

കോഴിക്കോട്: ആര്‍.എസ്.എസ് മുക്ത കേരളമാണ് കോണ്‍ഗ്രസിന്‍െറ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘മതാന്ധതക്കെതിരെ മഹാത്മജിക്കൊപ്പം കോണ്‍ഗ്രസ്’  എന്ന പേരില്‍ കോഴിക്കോട് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മാനവ മഹാസംഗമ റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വം തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ഇന്ത്യ ഭരിച്ച മുഗള്‍ രാജാക്കന്മാര്‍ ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കാന്‍ ശ്രമിച്ചില്ല. എന്നാല്‍, ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നത്. ആയിരം മോദിമാര്‍ ശ്രമിച്ചാലും ഇന്ത്യയില്‍ ഏകസിവില്‍കോഡ് നടപ്പാക്കാന്‍ കഴിയില്ല.

ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പാക്കാന്‍ കഴിയില്ല. യു.പിയില്‍ വോട്ട് നേടാനാണ് ബി.ജെ.പി ഏകസിവില്‍കോഡ് വാദം ഉയര്‍ത്തുന്നത്. മുസ്ലിം സംരക്ഷകരായി ചമഞ്ഞ് തെരഞ്ഞെടുപ്പില്‍ വോട്ട് നേടിയ സി.പി.എം മുസ്ലിം പണ്ഡിതന്മാര്‍ക്കെതിരെ യു.എ.പി.എ ചുമത്തുകയും, രാജ്യദ്രോഹത്തിന്‍െറയും മതസ്പര്‍ധയുടെയും പേരില്‍ കേസെടുക്കുകയുമാണ്. അതേസമയം, വര്‍ഗീയ പ്രഭാഷണം നടത്തുന്ന ആര്‍.എസ്.എസുകാര്‍ക്കെതിരെ ഒരു കേസുമില്ല. വര്‍ഗീയതയെ താലോലിക്കുന്ന സി.പി.എമ്മിനും ആര്‍.എസ്.എസിനും മുഖ്യശത്രു കോണ്‍ഗ്രസാണ്. നോട്ടുപ്രശ്നത്തിലും റേഷന്‍ പ്രശ്നത്തിലും പറ്റിയ പരാജയം മറക്കാനാണ് സി.പി.എമ്മും ആര്‍.എസ്.എസും കൊലപാതക രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത്. ചെന്നിത്തല പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - chennithala
Next Story