Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴയിൽ കെ.സി മത്സരിക്കണമെന്ന് ചെന്നിത്തല

text_fields
bookmark_border
ആലപ്പുഴയിൽ കെ.സി മത്സരിക്കണമെന്ന് ചെന്നിത്തല
cancel

ആലപ്പുഴ: ലോക്സഭ തെര​ഞ്ഞെടുപ്പിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആലപ്പുഴയിൽനിന്ന്​ മത്സരിക്കണമെന്നും മത്സരിച്ചാൽ തെര​ഞ്ഞെടുപ്പ്​ കമ്മിറ്റി ചെയർമാൻസ്ഥാനം ഏറ്റെടുക്കുമെന്നും മുൻ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല എം.എൽ.എ. ആലപ്പുഴയിൽ ചേർന്ന കോൺഗ്രസ്​ സ്​പെഷൽ കൺവെൻഷനിലാണ്​ നിർദേശം മുന്നോട്ടുവെച്ചത്​. വേണുഗോപാലും താനുമായി അഭിപ്രായവ്യത്യാസമില്ല. ചിലർ അഭിപ്രായ​വ്യത്യാസമുണ്ടാക്കാൻ നോക്കുന്നുണ്ട്​. അത്തരക്കാരെ ചുണ്ണാമ്പ്​ തൊട്ടുവെച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ 20 സീറ്റിൽ ആദ്യം ജയിക്കുക​ ആലപ്പുഴയിലായിരിക്കുമെന്ന്​ കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. താനും രമേശും ചേട്ടനും അനിയനുമാണ്​. വൈകാരിക അടുപ്പമുള്ളവരാണ്​. തങ്ങൾക്കിടയിൽ ഇണക്കവും പിണക്കവുമുണ്ട്. ഇനിയും പിണങ്ങിയേക്കാം. താനീ സമ്മേളനത്തിന് വന്നത് ഇങ്ങനെയൊരു സന്ദേശം നൽകാൻ തന്നെയാണ്​. പദവികൾ ജീവിതത്തിൽ കിട്ടുന്ന അവസരങ്ങളാണ്. അത് കിട്ടാതാവുമ്പോൾ വിഷമമാവുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗകരായി പിന്നീടെത്തിയ യു.ഡി.എഫ്​ കൺവീനർ എം.എം. ഹസനും കൊടിക്കുന്നിൽ സുരേഷ്​ എം.പിയും അടക്കമുള്ളവർ കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കണമെന്ന ആവശ്യമുന്നയിച്ചു. ചെന്നിത്തലയും വേണുഗോപാലും നീണ്ട ഇടവേളക്കുശേഷമാണ്​ ഒരേ വേദിയിൽ എത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chennithala wants KC to contest in Alappuzha
Next Story