സോളാര്‍ കേസ് പുതിയ ഒാലപ്പാമ്പ് –ചെന്നിത്തല
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിെൻറ നേരത്ത് സോളാർ കേസ് കുത്തിപ്പൊക്കിയത് രാ ഷ്ട്രീയ ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയം മണക്കുന് ന ഇടതുപക്ഷം യു.ഡി.എഫിനെ ഒാലപ്പാമ്പു കാണിച്ച് പേടിപ്പിക്കാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ ഹൈബി ഈഡന്, എ.പി. അനില്‍ കുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്.
ഇവര്‍ വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായേക്കുമെന്ന ഭയമാണ് ഇടതുപക്ഷത്തെ ഇതിന് പ്രേരിപ്പിച്ചത്. പഴകിയ കേസ് മുമ്പ് വിശദാന്വേഷണം നടത്തി തള്ളിയതാണ്. വിവിധ കമീഷനുകളും അന്വേഷണം നടത്തി. കേരളത്തില്‍ പൊലീസിനെ ഉപയോഗിച്ച് പിണറായിയും കേന്ദ്രത്തിൽ സി.ബി.െഎയെയും മറ്റും ഉപയോഗിച്ച് നരേന്ദ്ര മോദിയും വൈരാഗ്യം തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
