Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​​​െഎ.എ.എസ്​...

​​​െഎ.എ.എസ്​ ചേരിപ്പോരിന്​ കാരണക്കാരൻ മുഖ്യമന്ത്രി –ചെന്നിത്തല

text_fields
bookmark_border
​​​െഎ.എ.എസ്​ ചേരിപ്പോരിന്​ കാരണക്കാരൻ മുഖ്യമന്ത്രി –ചെന്നിത്തല
cancel

തിരുവനന്തപുരം: ​െഎ.എ.എസ്​ ചേരിപ്പോരിന്​ കാരണക്കാരൻ മുഖ്യമന്ത്രിയെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. പ്രശ്​നങ്ങൾ സമയോചിതമായി പരിഹരിക്കാതെ മുഖ്യമന്ത്രി ഗാലറിയിലിരുന്ന്​ കളികാണുകയാണ്​. ജനങ്ങളുടെ പ്രശ്​നത്തിന്​ പരിഹാരം കാണാൻ ഭരണ കൂടത്തിന്​ കഴിയുന്നില്ല എന്നതാണ്​ പ്രധാന പ്രശ്​നമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തൊഴിൽ വകുപ്പ്​ അഡീഷണൽ സെക്രട്ടറി ടോം ജോസിനെ പുറത്താക്കാൻ ​ജേക്കബ്​ തോമസ്​ രണ്ട്​ തവണ ശിപാർശ കൊടുത്തു. ചീഫ്​ സെക്രട്ടറി അത്​ ചവറ്റുകുട്ടയിലെറിഞ്ഞു. ഇത്തരത്തിൽ ശീതസമരങ്ങൾ ഉണ്ടായപ്പോൾ ഒരു ചെറു വിരലനക്കാൻ മുഖ്യമന്ത്രി മുന്നോട്ട്​ വന്നില്ല. കേരളത്തിന്​ തന്നെ അപമാനകരമായ നിലയിൽ മുതിർന്ന ​െഎ.എ.എസ്​ ഉദ്യോഗസ്​ഥൻമാർ ലീവെടുക്കുന്ന നിലയിലേക്ക്​ കാര്യങ്ങളെത്തിച്ചത്​ ശരിയാണോയെന്നും ചെന്നിത്തല ചോദിച്ചു.

ഇവിടെയൊരു ഭരണകൂടമില്ല എന്നതി​​െൻറ തെളിവല്ലേ ഇതെല്ലാം. മുഖ്യമന്ത്രി എ.കെ.ജി സ​െൻററിൽ അല്ല, സെക്ര​േട്ടറിയറ്റിലാണ്​ ഇരിക്കുന്നതെന്ന്​ ഒാർക്കണം. ​​ഞങ്ങൾ ആരുടെയും പക്ഷം പിടിക്കുന്നില്ല. ജനങ്ങളുടെ പ്രശ്​നത്തിന്​ പരിഹാരമുണ്ടാവണമെന്നാണ്​ പ്രതിപക്ഷം ആഗ്രഹിക്കുന്നത്​.

വിജിലൻസ്​ ഡയറ​ക്​ടറായി ജേക്കബ്​ തോമസ്​ അധികാരത്തിൽ വന്നപ്പോൾ മഞ്ഞക്കാർഡും ചുവപ്പ്​ കാർഡും കാണിക്കുമെന്ന്​ പറഞ്ഞു. പക്ഷേ ഭരണത്തിലിരിക്കുന്ന ആർക്കുമെതി​െര അദ്ദേഹം കാർഡ്​ കാണിച്ചില്ല. ഇ.പി ജയരാജ​​െൻറ കേസിൽ 42 ദിവസം കൊണ്ട് ത്വരിതാന്വേഷണം പൂർത്തിയാക്കു​മെന്ന്​ സു​പ്രീം കോടതി നിർദേശിച്ചെങ്കിലും 89 ദിവസമെടുത്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ias
News Summary - chennithala slams cm
Next Story