ഹരിപാട് തന്നെയെന്ന് ചെന്നിത്തല; സ്ഥാനാർഥി നിർണയം പൂർത്തിയാകാത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി
text_fieldsആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്ന് തന്നെ ജനവിധി തേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേമത്ത് തർക്കവും പ്രശ്നങ്ങളുമില്ല. തീരുമാനങ്ങളെല്ലാം ഒറ്റക്കെട്ടായി എടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, സ്ഥാനാർഥിനിർണയം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തതിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ടെന്നാണ് സൂചന. സ്ഥാനാർഥിനിർണയത്തിന് മുമ്പ് തന്നെ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഡൽഹിയിൽ നിന്ന് മടങ്ങിയത് തർക്ക മണ്ഡലങ്ങളിലെ കോൺഗ്രസ് നേതാക്കളുമായി സംസാരിക്കാനാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
നേമത്ത് ആരു വരുമെന്ന് കാത്തിരുന്ന് കാണാമെന്നാണ് ഉമ്മൻചാണ്ടിയുടെ നിലപാട്. നേരത്തെ ഉമ്മൻചാണ്ടി നേമത്ത് നിന്ന് ജനവിധി തേടുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഉമ്മൻചാണ്ടി തന്നെ ഇത് നിഷേധിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

