ശിവശങ്കർ അഞ്ചാം പ്രതിയെങ്കിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അഞ്ചാം പ്രതിയാണെങ്കിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ അഴിമതിയാണ് ലൈഫ് മിഷൻ പദ്ധതിയിലൂടെ പുറത്ത് വന്നത്. മുഖ്യമന്ത്രിയാണ് യഥാർഥ പ്രതി. അഴിമതി കേസുകൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ശിവശങ്കര്‍ കേസിൽ അഞ്ചാം പ്രതിയാണെങ്കിൽ പിന്നെ എന്തിനാണ് സർക്കാർ സി.ബി.ഐ അന്വേഷണത്തെ എതിർക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വച്ച് ഒഴിയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

