''പൗരത്വ നിയമം നടപ്പാക്കാൻ കോൺഗ്രസ് അനുവദിക്കില്ല, ശബരിമലയിൽ ഭക്തർക്കൊപ്പം''
text_fieldsതൊടുപുഴ: ശബരിമല വിഷയത്തിൽ യു.ഡി.എഫ് ആദ്യം മുതല്‍ വിശ്വാസികൾക്കൊപ്പമായിരുെന്നന്നും ഇനിയും അങ്ങനെയായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍.എസ്.എസിെൻറ പ്രസ്താവന തെറ്റിദ്ധാരണമൂലമായിരുന്നു. ശബരിമലക്കേസില്‍ സുപ്രീംകോടതിയില്‍ പോയത് കോണ്‍ഗ്രസ് മാത്രമാണ്. മെറ്റാരു പാര്‍ട്ടിയും ഇതിൽ കക്ഷിചേര്‍ന്നിട്ടില്ല. കേരള, കേന്ദ്ര സര്‍ക്കാറുകൾ വിശ്വാസികള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ദൃഢ നിലപാടെടുത്തത് കോണ്‍ഗ്രസാണ്.
അത് താന്‍ വിശദീകരിച്ചത് എന്‍.എസ്.എസിന് ബോധ്യമായതില്‍ സന്തോഷമുണ്ടെന്നും വാർത്തസമ്മേളനത്തിൽ രമേശ് പറഞ്ഞു.പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. ഇന്ത്യയില്‍തന്നെ അത് നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല. ഇന്ത്യയിലുടനീളം ഇതിനെതിരായ നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസാണ്.
വര്‍ഗീയത ആളിക്കത്തിച്ച് ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമം നടത്തിയതിെൻറ ജാള്യം മറച്ചുവെക്കാനാണ് അദ്ദേഹം ഈ വിഷയം ഇപ്പോള്‍ എടുത്തിട്ടത്.ഇതുപോലെ ജനങ്ങളെ പറ്റിച്ച ഒരുസര്‍ക്കാറില്ല. സ്വന്തമായി ഒരുനേട്ടവുമില്ലാത്ത ഇടതുസര്‍ക്കാര്‍ യു.ഡി.എഫ് സര്‍ക്കാറിെൻറ നേട്ടം തങ്ങളുടേതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുെന്നന്നും ചെന്നിത്തല ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

