കോൺഗ്രസിന്‍റെ താഴേത്തട്ടിലെ പ്രവർത്തനം മോശമെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ഇടതുസർക്കാറിെൻറ ജനദ്രോഹനയങ്ങൾക്കെതിരെ നിയമസഭക്കകത്തും പുറത്തും വിട്ടുവീഴ്ചയില്ലാതെ പോരാടാനായെന്നും പ്രതിപക്ഷത്തിെൻറ അഞ്ച് വർഷത്തെ പ്രവർത്തനത്തിൽ പൂർണ തൃപ്തിയുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിരിക്കുേമ്പാൾ ഇടതുപക്ഷം ചെയ്യുേമ്പാലെ എല്ലാറ്റിനെയും കണ്ണടച്ച് എതിർക്കുകയും സംസ്ഥാനതാൽപര്യങ്ങളെ പോലും തുരങ്കംെവക്കുകയും ചെയ്യുന്ന സമീപനമല്ല യു.ഡി.എഫ് സ്വീകരിച്ചത്.
ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് നൽകിയ വാക്ക് പൂർണമായും പാലിച്ചിട്ടുണ്ട്. സർക്കാറിെൻറ പ്രവർത്തനം സൂക്ഷ്മമായി പിന്തുടർന്നിരുന്നതിനാലാണ് ഇത്രയേറെ അഴിമതികൾ പുറത്തുകൊണ്ടുവരാനും പലതും സർക്കാറിനെക്കൊണ്ട് തിരുത്തിക്കാനും സാധിച്ചതെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന 'ഐശ്വര്യ കേരള യാത്ര'യില്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തേണ്ട ജനകീയവിഷയങ്ങളെ സംബന്ധിച്ച് പൊതുജനങ്ങളില്‍നിന്ന് നിര്‍ദേശങ്ങൾ സ്വീകരിക്കും. 31ന് മഞ്ചേശ്വരം കുമ്പളയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന ജാഥ ഫെബ്രുവരി 22ന് റാലിയോടെ തിരുവനന്തപുരത്ത് സമാപിക്കും.
പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ. മുനീര്‍, പി.ജെ. ജോസഫ്, മോന്‍സ് ജോസഫ്, എന്‍.കെ. പ്രേമചന്ദ്രന്‍, ഷിബു ബേബിജോണ്‍, സി.പി. ജോണ്‍, ജി. ദേവരാജന്‍ തുടങ്ങിയ ഘടക കക്ഷിനേതാക്കൾ ജാഥയിൽ അംഗങ്ങളാണ്. യാത്ര ഫെബ്രുവരി ഒന്നിന് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും രണ്ടിന് കണ്ണൂരും പര്യടനം നടത്തും. മൂന്നിന് വയനാട്, കോഴിക്കോട്, നാലിന് കോഴിക്കോട്, അഞ്ചിനും ആറിനും മലപ്പുറം, ഏഴിനും എട്ടിനും പാലക്കാട്, ഒമ്പതിനും പത്തിനും തൃശൂര്‍, 11, 12 എറണാകുളം, 13 ഇടുക്കി, 14 കോട്ടയം, 15, 16 ആലപ്പുഴ, 17ന് പത്തനംതിട്ട, 18, 19 കൊല്ലം, 20, 21 തിരുവനന്തപുരം എന്നിങ്ങനെയാണ് പര്യടനമെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

