Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകക്കുകളി നാടകത്തെ...

കക്കുകളി നാടകത്തെ അംഗീകരിക്കാനാകില്ലെന്ന് ചെന്നിത്തല

text_fields
bookmark_border
ramesh chennithala
cancel

തിരുവനന്തപുരം: ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ ക്രൈസ്തവ സന്യസ്ത സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കക്കുകളി നാടകത്തെ അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിദ്യാഭ്യാസം, ആതുര സേവനം, സാമൂഹിക സേവനം, രോഗീ ശുശ്രൂഷ തുടങ്ങിയ മേഖലകളില്‍ നൂറ്റാണ്ടുകളായി സന്യസ്തര്‍ നല്‍കുന്ന കാരുണ്യ പ്രവൃത്തികൾ തമസ്‌കരിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നാടകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മതമൈത്രി ദുര്‍ബലമാക്കുന്ന ഒന്നും പ്രോത്സാഹിപ്പിക്കാനാകില്ല. ഇക്കാര്യങ്ങള്‍ സ്വയം വിലയിരുത്തി ബന്ധപ്പെട്ടവർതന്നെ നാടകം പിന്‍വലിക്കാന്‍ തയാറാകണമെന്ന്​ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithalakakkukali
News Summary - Chennithala said that Kakkukali drama cannot be accepted
Next Story