Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅദാനിയുടെ കമ്പനിയിൽ...

അദാനിയുടെ കമ്പനിയിൽ നിന്ന്​ വൈദ്യുതി; ഇടപാടിൽ വൻ അഴിമതിയെന്ന്​ രമേശ്​ ചെന്നിത്തല

text_fields
bookmark_border
അദാനിയുടെ കമ്പനിയിൽ നിന്ന്​ വൈദ്യുതി; ഇടപാടിൽ വൻ അഴിമതിയെന്ന്​ രമേശ്​ ചെന്നിത്തല
cancel

അദാനിയുടെ കമ്പനിയിൽ നിന്ന്​ വൈദ്യൂതി വാങ്ങാൻ കെ.എസ്​.ഇ.ബിയുണ്ടാക്കിയ കരാറിൽ വൻ അഴിമതിയെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. നിലവിൽ യൂണിറ്റിന്​ 2 രൂപ നിരക്കിൽ സോളാർ വൈദ്യൂതി ലഭിക്കുമെന്നിരിക്കെ, 2.86 രൂപ നിരക്കിൽ അദാനിയിൽ നിന്ന്​ 25 വർഷം വൈദ്യൂതി വാങ്ങാനാണ്​ കരാർ. 25 വർഷത്തേക്കുള്ള 8850 കോടിയുടെ കരാറാണിത്​. ഇതുകൊണ്ട്​​ 1000 കോടിയുടെ ലാഭമെങ്കിലും അദാനിയുടെ കമ്പനിയുണ്ടാക്കുമെന്നും രമേശ്​ ചെന്നിത്തല പറഞ്ഞു.

പാരമ്പര്യ സ്രോതസുകളിൽ നിന്നുള്ള വൈദ്യൂതി നിശ്ചിത അളവ്​ വാങ്ങണമെന്ന വ്യവസ്​ഥയുടെ മറവിലാണ്​ കരാറുണ്ടാക്കിയിരിക്കുന്നത്​. കാറ്റിൽ നിന്നുള്ള വൈദ്യൂതി സംസ്​ഥാന സർക്കാർ തെരഞ്ഞെടുത്തത്​ അദാനിക്ക്​ അതിന്‍റെ ഗുണം ലഭിക്കാൻ മാത്രമായിരുന്നെന്നും ഇതിൽ കേന്ദ്ര സർക്കാറിനും താൽപര്യമുണ്ടെന്നും രമേശ്​ ചെന്നിത്തല പറഞ്ഞു. ഇത്രയധികം

ആഗോള തലത്തിൽ തന്നെ വൈദ്യൂതി വില കുറഞ്ഞുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ്​ കൂടിയ വിലക്ക്​ 25 വർഷത്തെ കരാർ ഉണ്ടാക്കിയിരിക്കുന്നത്​. ​ൈവദ്യുതി ഇടപാടിന്​ ദീർഘകാല കരാറുകളിൽ നിന്ന്​ എല്ലാവരും വിട്ടു നിൽക്കുന്ന ഘട്ടത്തിലാണ്​ കേരളം 25 വർഷ​െത്ത കരാറിന്​ തയാറായിരിക്കുന്നത്​. ഇത്​ അദാനിയുമായുള്ള അഴിമതി കൂട്ടുകെട്ടാണ്​. സംസ്​ഥാനത്തിന്​ വൻ നഷ്​ടമുണ്ടാക്കുന്ന കരാറിൽ നിന്ന്​ സർക്കാർ ഉടൻ പിൻമാറണമെന്നും പ്രതിപക്ഷ നേതാവ്​ പറഞ്ഞു.

സംസ്​ഥാന സർക്കാറിന്‍റെ പുതിയ പങ്കാളികളായ കേന്ദ്ര സർക്കാറും അദാനിയുമായുള്ള കൂട്ടുകെട്ടിന്‍റെ വിവരങ്ങളാണ്​ ഇപ്പോൾ പുറത്തുവരുന്നതെന്നും രമേശ്​ ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithalaassembly election 2021adani power deal scam
News Summary - chennithala rises adani power deal scam
Next Story