Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖാദി കമീഷന്‍ കലണ്ടറില്‍ ഗാന്ധി ചിത്രം മാറ്റിയത് ഹീനപ്രവൃത്തി -ചെന്നിത്തല

text_fields
bookmark_border
ഖാദി കമീഷന്‍ കലണ്ടറില്‍ ഗാന്ധി ചിത്രം മാറ്റിയത് ഹീനപ്രവൃത്തി -ചെന്നിത്തല
cancel

തിരുവനന്തപുരം: ഖാദി കമീഷന്‍റെ കലണ്ടറിലും ഡയറിയിലും രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയുടെ പടത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പടം അച്ചടിച്ചത് അങ്ങേയറ്റത്തെ ഹീനപ്രവൃത്തിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തികഞ്ഞ അൽപത്തരവും വിവരമില്ലായ്മയുമാണിത്. ചര്‍ക്കയില്‍ നിന്ന് നൂല്‍നൂല്‍ക്കുന്ന ഗാന്ധിജിയുടെ ചിത്രത്തിന്‍റെ സ്ഥാനത്ത് അതേപോലെ ചര്‍ക്കയില്‍ നൂല്‍ നൂക്കുന്ന മോദിയുടെ ചിത്രമാണ് അച്ചടിച്ചിരിക്കുന്നത്. അധികാരത്തിന്‍റെ ഹൂങ്കില്‍ എന്തും ചെയ്യാമെന്നാണ് കരുതുന്നതെങ്കില്‍ അതിന് ഇന്ത്യയിലെ ജനങ്ങള്‍ മാപ്പുനല്‍കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.  

ഗാന്ധിജിയെ ഖാദി കമീഷന്‍റെ കലണ്ടറില്‍ നിന്ന് നീക്കം ചെയ്യാനേ മോദിക്ക് കഴിയുകയുള്ളൂ. ഇന്ത്യയിലെ ജന കോടികളുടെ മനസില്‍ നിന്ന് മാറ്റാന്‍ ബി.ജെ.പിക്കും മോദിക്കും കഴിയില്ല. അര്‍ദ്ധനഗ്നനായ ഫക്കീറായ ഗാന്ധിജി സ്വന്തം വസ്ത്രത്തിനായി സ്വയം നൂല്‍ നൂല്‍ക്കുമായിരുന്നു. ഖാദിയിലൂടെ അദ്ദേഹം ലോകത്തിന് നല്‍കിയത് ലാളിത്യത്തിന്‍റെയും എളിമയുടെയും സ്വയംപര്യാപ്തതയുടെയും വലിയ സന്ദേശമാണ്. മോദി 10 ലക്ഷം രൂപയുടെ കോട്ട് ധരിച്ചതു കൊണ്ട് ആ മഹത്വമൊന്നും കിട്ടുകയില്ലെന്ന് തിരിച്ചറിയണമെന്നും ചെന്നിത്തല വാർത്താകുറിപ്പിൽ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - chennithala reacted modi change gandhi photo from khadi calendar
Next Story