
വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമീഷണറായി നിയമിക്കാനുള്ള തീരുമാനത്തിൽ വിയോജിച്ച് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമീഷണറായി നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇൗ വിഷയത്തിലെ തെൻറ വിയോജനക്കുറിപ്പ് സര്‍ക്കാറിന് അദ്ദേഹം കൈമാറി. മുഖ്യമന്ത്രി പിണറായി വിജയൻ, നിയമമന്ത്രി എ.കെ. ബാലൻ, പ്രതിപക്ഷ നേതാവ് ചെന്നിത്തല എന്നിവരടങ്ങുന്ന സമിതി വിവരാവകാശ കമീഷണറെ തെരഞ്ഞടുക്കാനായി കഴിഞ്ഞദിവസം യോഗം ചേര്‍ന്നിരുന്നു.
ഓണ്‍ലൈനായി നടന്ന യോഗത്തിൽ ഇൻറർനെറ്റിെൻറ പ്രശ്നം കാരണം തനിക്ക് കൃത്യമായി കാര്യങ്ങൾ വ്യക്തമാക്കാൻ കഴിഞ്ഞില്ല. എന്നാലും ആ യോഗത്തിൽ താൻ തെൻറ നിലപാട് വ്യക്തമാക്കിയിരുന്നെന്ന് ചെന്നിത്തല വ്യക്തമാക്കി. എന്നാൽ, വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമീഷണറായി നിയമിക്കാൻ െഎകകണ്ഠ്യേന തീരുമാനിെച്ചന്ന നിലയിലാണ് മാധ്യമങ്ങളിൽ വാർത്ത വന്നതെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ചെന്നിത്തല വ്യക്തമാക്കി.
വിശ്വാസ് മേത്തയെ ഇൗ സ്ഥാനത്തേക്ക് നിയമിക്കുന്നതിനോട് തനിക്ക് എതിർപ്പുണ്ട്. ജലസേചന വകുപ്പിൽ സ്വകാര്യ കൺസൾട്ടൻസികളെ നിയമിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ തീരുമാനത്തിനെതിരെ താൻ വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്. അതിനാൽ തന്നെ ഇൗ നിയമനത്തിലെ തെൻറ എതിർപ്പ് മിനിട്സിൽ രേഖപ്പെടുത്തണമെന്നും പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ സ്ഥാനത്തേക്ക് വിശ്വാസ് മേത്തയെ നിയമിക്കാനുള്ള സർക്കാറിെൻറ തീരുമാനത്തെ പ്രതിപക്ഷനേതാവിെൻറ നിലപാട് സ്വാധീനിക്കില്ല. എന്നാൽ, ചെന്നിത്തലയുടെ വിയോജിപ്പോടെയാകും നിയമനത്തിനായുള്ള ശിപാർശ ഗവർണറുടെ അംഗീകാരത്തിനായി കൈമാറുക. ഗവര്‍ണറാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷെൻറ നിയമനാധികാരി.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് വിന്‍സൻ എം. പോളിെൻറ പേര് പ്രതിപക്ഷനേതാവായിരുന്ന വി.എസിെൻറ വിയോജനക്കുറിപ്പോടെയാണ് ഗവര്‍ണര്‍ക്ക് സമർപ്പിച്ചത്. അതേ സാഹചര്യമാണ് ഇേപ്പാഴുമുണ്ടായിട്ടുള്ളത്. വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് പരിഗണനയിലുണ്ടായിരുന്ന 14 പേരിൽനിന്നും ഇൗമാസം 28ന് വിരമിക്കുന്ന വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമീഷണറായി നിയമിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
