മാർക്ക് ദാന വിവാദം; ചെന്നിത്തല തെളിവ് ഹാജരാക്കണം –മന്ത്രി ജലീൽ
text_fieldsതിരുവനന്തപുരം: എം.ജി സർവകലാശാല മാർക്ക് വിവാദത്തിൽ താനോ ഒാഫിസോ ഇടപെട്ടതിന് തെളിവുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹാജരാക്കണമെന്ന് മന്ത്രി കെ.ടി. ജലീൽ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സാേങ്കതിക സർവകലാശാല അദാലത്തിൽ മന്ത്ര ിയുടെ പ്രൈവറ്റ് സെക്രട്ടറിയും അഡീ. പ്രൈവറ്റ് സെക്രട്ടറിയും മിനിറ്റ്സിൽ ഒപ്പിട്ടു എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അങ്ങനെ ഒപ്പിട്ട രേഖ കാണിച്ചുതരാൻ സാധിക്കുമോ യെന്ന് മന്ത്രി ചോദിച്ചു. പെങ്കടുത്തവരിൽ പ്രൈവറ്റ് സെക്രട്ടറിയുടെ പേരുണ്ടെങ്കിലും ഒപ്പിട്ടിട്ടില്ല. സർവകലാശാലകളിൽ സർക്കാർ നടത്തുന്ന പരിഷ്കാരങ്ങളിൽ വിറളിപിടിക്കുന്നവരാണ് ദുഷ്പ്രചാരണം നടത്തുന്നത്.
മോഡറേഷൻ ആദ്യ സംഭവമല്ല. 2012 ജൂൺ 12ന് യു.ഡി.എഫ് ഭരണകാലത്ത് കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി.ടെക് പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റ കുട്ടികളെ വിജയിപ്പിക്കാൻ 20 മാർക്ക് വരെ േമാഡറേഷൻ നൽകാൻ തീരുമാനമെടുത്തിരുന്നു. യു.ഡി.എഫ് സിൻഡിക്കേറ്റും സർക്കാറുമുള്ള കാലത്തായിരുന്നു ഇത്. സമാന സംഭവം തന്നെയാണ് എം.ജിയിലും നടന്നത്.
സാേങ്കതിക സർവകലാശാല അദാലത്തിന് വിദ്യാർഥി വന്നത് ഉത്തരപേപ്പർ പകർപ്പുമായാണ്. മറ്റ് വിഷയങ്ങളിലെല്ലാം 90 ശതമാനത്തിലധികം മാർക്ക് നേടിയ വിദ്യാർഥിയുടെ തോറ്റ ഒരു പേപ്പർ വീണ്ടും മൂല്യനിർണയം നടത്താൻ വി.സിയുടെ നേതൃത്വത്തിലാണ് തീരുമാനിച്ചത്.
മൂന്ന് അധ്യാപകരുടെ പാനലാണ് പേപ്പർ മൂല്യനിർണയം നടത്തിയത്. വിദ്യാർഥി 91 ശതമാനം മാർക്കും അഞ്ചാം റാേങ്കാടെയുമാണ് പാസായത്. ആ കാര്യം ബോധപൂർവം മറച്ചുവെക്കുകയായിരുന്നു. കുട്ടിക്ക് എഴുതിയ ഉത്തരത്തിനുള്ള മാർക്കാണ് നൽകിയത്. അത് ദാനമോ ഒൗദാര്യമോ അല്ല, കുട്ടിയുടെ അവകാശമാണ്. പ്രതിപക്ഷ നേതാവ് ഗവർണറെ കണ്ട സാഹചര്യത്തിൽ അദ്ദേഹം തീരുമാനിക്കെട്ട.
ബന്ധുനിയമന വിവാദത്തിലും മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കുന്നതിലും പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ പൊളിഞ്ഞശേഷമാണ് പുതിയ ആരോപണവുമായി വന്നത്. ഇത് അദ്ദേഹത്തിെൻറ പദവിക്ക് ചേർന്നതല്ലെന്നും മന്ത്രി പറഞ്ഞു. സർവകലാശാലകളിൽ വി.സിമാരുടെ നേതൃത്വത്തിൽ മൂന്ന് മാസത്തിലൊരിക്കൽ നടത്തുന്ന അദാലത്തുകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
