Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം നിലപാട്​...

സി.പി.എം നിലപാട്​ സംഘ്​പരിവാര്‍ രാഷ്​ട്രീയത്തിന് വെള്ളവും വെളിച്ചവും നല്‍കുന്നത്​ -ചെന്നിത്തല, മുനീർ

text_fields
bookmark_border
സി.പി.എം നിലപാട്​ സംഘ്​പരിവാര്‍ രാഷ്​ട്രീയത്തിന് വെള്ളവും വെളിച്ചവും നല്‍കുന്നത്​ -ചെന്നിത്തല, മുനീർ
cancel

തിരുവനന്തപുരം: മാവോവാദികളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്​ലാമിക തീവ്രവാദികളാണെന്നും കോഴിക്കോട് കേന്ദ്രമായ ചില മുസ്​ലിം തീവ്രവാദ സംഘടനകളാണ് മാവോവാദികള്‍ക്ക് വെള്ളവും വെളിച്ചവും നല്‍കുന്നതെന്നും സി.പി.എം കോഴിക്കോട് ജ ില്ല സെക്രട്ടറി പി. മോഹനന്‍ നടത്തിയ പരാമര്‍ശം അത്യന്തം ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉ പനേതാവ് ഡോ. എം.കെ. മുനീറും സംയുക്തപ്രസ്താവനയില്‍ പറഞ്ഞു.


സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ഉത്തരവാദപ്പ െട്ട നേതാവാണ്​ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതിനാൽ സംസ്ഥാന സര്‍ക്കാറി​​​െൻറ നിലപാടും നയവും അറിയേണ്ടതുണ്ട ്. മോഹന​ന്‍റെ അഭിപ്രായത്തോട് മുഖ്യമന്ത്രി യോജിക്കുന്നുണ്ടോ? ആഭ്യന്തര വകുപ്പിന് ഇങ്ങനെ എന്തെങ്കിലും വിവരം ലഭി ച്ചിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇല്ലെങ്കില്‍ അക്കാര്യം ജനങ്ങളോട് തുറന്നുപറയേണ്ട ധാര്‍മിക ഉ ത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്​.

തീവ്രവാദം എല്ലാ അർഥത്തിലും എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍, ഇസ​് ​ലാമോഫോബിയ സൃഷ്​ടിച്ച് ഇസ്​ലാം മതവിശ്വാസികളെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന സംഘ്​പരിവാര്‍ രാഷ്​ട്രീയം ഒരിക് കലും അംഗീകരിക്കാന്‍ സാധിക്കില്ല. സംഘ്​പരിവാര്‍ രാഷ്​ട്രീയത്തിന് വെള്ളവും വെളിച്ചവും നല്‍കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നതെന്നാണ് മോഹനന്‍റെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായുടെ നയപ്രകാരമാണ് പാലക്കാട്ട്​ മാവോവാദികളെ വെടി​െവച്ചുകൊന്നതെന്ന് വ്യക്തമായിട്ടുണ്ട്. കേരളത്തി​​​െൻറ മതേതര സ്വഭാവം ഇല്ലാതാക്കാന്‍ സംഘ്​പരിവാര്‍ ശക്തികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും വാദങ്ങള്‍ക്കും ശക്തിപകരുന്നതാണ് മോഹന​​​െൻറ പ്രസ്താവനയും സമീപകാലത്ത് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന പല നടപടികളും. ഇത് മതേതര കേരളത്തിന് അംഗീകരിക്കാന്‍ സാധിക്കി​െല്ലന്ന്​ അവർ പറഞ്ഞു.

പി. മോഹനൻ നടത്തിയത് കുറ്റസമ്മതം -കെ. സുധാകരൻ എം.പി
തിരുവനന്തപുരം: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ​പി. മോഹന​​​​െൻറ പ്രസ്​താവന കുറ്റസമ്മതമാണെന്ന്​ കെ. സുധാകരൻ എം.പി. മുസ്​ലിം തീവ്രവാദ സംഘടനകളിൽ പ്രവർത്തിക്കുന്ന ചെറുപ്പക്കാരുണ്ട്​. അവർ നമ്മുടെ നാടി​​​​െൻറ നിയമത്തെ ചോദ്യം ചെയ്യുന്നവരാണ്​. ന്യൂനപക്ഷത്തെ ക​ൂടെ നിർത്താൻ ലക്ഷ്യം വെച്ചുകൊണ്ട്​ അത്തരം ആളുകളെ സി.പി.എം ഉപയോഗിക്കുന്നുണ്ട്​. ഉപയോഗിക്കുന്നു എന്നു പറയുന്നതിനേക്കാൾ നല്ലത്​ ദുരുപയോഗം ചെയ്യുന്നു എന്ന്​ പറയുന്നതാണ്​. കണ്ണൂരിലെ അക്രമ പ്രവർത്തനങ്ങളുടെ മുൻപന്തിയിൽ അത്തരം ​െചറുപ്പക്കാർ ഒരുപാടുണ്ടെന്നും സുധാകരൻ പറഞ്ഞു.

സി.പി.എം നിലപാട് ഇരട്ടത്താപ്പ് -കെ. സുരേന്ദ്രൻ
കോഴിക്കോട്​: മുസ്​ലിം തീവ്രവാദികളും സി.പി.എമ്മും ഇരട്ടപെറ്റ മക്കളാണെന്നും മുസ്​ലിം തീവ്രവാദം സംബന്ധിച്ച സി.പി.എമ്മി​​​െൻറ പുതിയ നിലപാട്​ ഇരട്ടത്താപ്പാ​െണന്നും​ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സ​ുേരന്ദ്രൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സഖാക്കൾ യു.എ.പി.എ കേസിൽ കുടുങ്ങിയപ്പോഴുള്ള ജനരോഷം മറക്കാനാണ്​ ശ്രമം. ഇ-മെയിൽ കേസ്​, വാട്​സ്​ആപ്​ ഹർത്താൽ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തീവ്രവാദ സ്വഭാവമുള്ള കേസുകളും അട്ടിമറിച്ചത്​ സി.പി.എമ്മാണ്​.
എസ്​.എഫ്​.​െഎ നേതാവ്​ അഭിമന്യു വധക്കേസിലെ ഗൂഢാലോചന അന്വേഷിച്ചില്ലെന്നു മാത്രമല്ല പ്രതികൾ പലരും നിയമവലയത്തിന്​ പുറത്തുമാണ്​. ഷിബിൻ, ബിനു കൊലക്കേസുകളും എസ്​.ഡി.പി.​െഎയുമായി ഒത്തുകളിച്ച്​​ അട്ടിമറിച്ചു. അഴിയൂർ, പറപ്പൂർ പഞ്ചായത്തുകളിൽ ഇരുവരും ഒരുമിച്ചാണ്​ ഭരണം കൈയാളുന്നത്​ -അദ്ദേഹം പറഞ്ഞു.
മുസ്​ലിം തീവ്രവാദികളും മാ​േവാവാദികളും തമ്മിലുള്ള അന്തർധാര ശക്തമാ​െണങ്കിൽ എന്തിനാണ്​ യു.എ.പി.എ ചുമത്തിയവരുടെ വീട്ടിൽ പാർട്ടി ജില്ല സെക്രട്ടറിയും ധനമന്ത്രിയും ആദ്യം പോയി പിന്തുണ വാഗ്​ദാനം ചെയ്​തതെന്ന്​ വ്യക്​തമാക്കണം. ശബരിമല വിഷയത്തിൽ ജനങ്ങൾ കൈയൊഴിഞ്ഞപ്പോൾ സി.പി.എം ഭക്​തർക്കൊപ്പമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി. രഘുനാഥും വാർത്തസമ്മേളനത്തിൽ പ​െങ്കടുത്തു.

സി.പി.എം പോകുന്നത്​ തീവ്ര ഹിന്ദുത്വ നിലപാടിലേക്ക്​ -നാസറുദ്ദീൻ എളമരം
മലപ്പുറം: തീവ്ര ഹിന്ദുത്വ നിലപാടിലേക്കാണ് സി.പി.എം പോകുന്നതെന്നും ഇസ്​ലാംവിരുദ്ധ നിലപാടിൽ നിന്നാണ്​ കോഴിക്കോട്​ ജില്ല സെക്രട്ടറി​ പി. മോഹനൻ മാസ്​റ്ററുടെ പ്രതികരണമെന്നും പോപുലർ ഫ്രണ്ട്​ സംസ്​ഥാന പ്രസിഡൻറ്​ നാസറുദ്ദീൻ എളമരം. മലപ്പുറത്ത്​ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സി.പി.എം കടുത്ത പ്രതിസന്ധിയിലാണ്​. അത് മറികടക്കാനാണ് ഇത്തരം പ്രതികരണം. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉണ്ടാവേണ്ടത്. മാവോവാദികളുടെ പ്രവർത്തനത്തോട് യോജിപ്പില്ല. അതേസമയം, അവരെ വെടിവച്ച് കൊല്ലുന്നത് ഭീകരതയാണ്​. സി.പി.എം നിലപാടിനെതിരെ രംഗത്തുവരുന്നത്​ മുസ്​ലിം സംഘടനകളല്ലെന്നും കൂടെയുള്ള സി.പി.ഐ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalamk muneercpim keralap mohananmalayalam news
News Summary - Chennithala muneer against cpim-kerala news
Next Story