Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിമാരും...

മന്ത്രിമാരും ഉദ്യോഗസ്​ഥരും തമ്മിലടിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കി -​ചെന്നിത്തല

text_fields
bookmark_border
chennithala
cancel

തിരുവനന്തപുരം: മന്ത്രിമാരും ഉദ്യോഗസ്​ഥരും തമ്മിലെ അഭിപ്രായവ്യത്യാസങ്ങള്‍ പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അമേരിക്കയിലേക്ക്​ പോയതോടെ സംസ്ഥാനം നാഥനില്ലാ കളരിയായി. മുഖ്യമന്ത്രിക്ക് ആരെയും വിശ്വാസമില്ലാത്തതിനാലാണ്​ ആര്‍ക്കും ചുമതല നല്‍കാത്തതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭായോഗത്തിന് അധ്യക്ഷത വഹിക്കേണ്ട മന്ത്രി, യോഗം വിളിക്കാനാകാതെ നോക്കുകുത്തിയായി നില്‍ക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം പ്രഖ്യാപിച്ച പതിനായിരം രൂപ പോലും കൃത്യമായി വിതരണം ചെയ്യാനറിയാത്ത റവന്യൂ വകുപ്പ് പൂർണ പരാജയമാണെന്ന്​ ഒരിക്കൽകൂടി തെളിയിച്ചു. ദുരന്തത്തില്‍പെട്ടവരെപ്പോലും ധനസഹായത്തില്‍ നിന്നൊഴിവാക്കിയെന്ന പരാതി വ്യാപകമാണ്. ഇത് ഗൗരവമേറിയ വിഷയമാണ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച്​ നിര്‍ബന്ധിത പിരിവ് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ജീവനക്കാര്‍ അവരുടെ മൂന്നുദിവസത്തെ ശമ്പളവും ഉത്സവബത്തയും സര്‍ക്കാറിന് നല്‍കി. ഇനിയും ഇവരെ ബുദ്ധിമുട്ടിക്കരുത്. തരുന്നവരില്‍നിന്ന് വാങ്ങുന്നതില്‍ തെറ്റില്ല. ഭീഷണിയില​ൂടെയുള്ള പിരിവ്​ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ​പ്രസ്​താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalarelief workkerala newskerala floodmalayalam news
News Summary - Chennithala on Ministers-Kerala News
Next Story