Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജിഷ്ണു: പൊലീസ് വീഴ്ച...

ജിഷ്ണു: പൊലീസ് വീഴ്ച അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

text_fields
bookmark_border
ജിഷ്ണു: പൊലീസ് വീഴ്ച അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
cancel

തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജിലെ ഒന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പൊലീസ് വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. കേസ് അട്ടിമറിക്കുന്നതിന് തുടക്കംമുതല്‍ സംഘടിതമായ ശ്രമം ഉണ്ടായിട്ടുണ്ട്. മരണം നടന്ന് 18 ദിവസം കഴിഞ്ഞിട്ടും സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പൊലീസിനായില്ല. വിദ്യാര്‍ഥികളുടെ മൊഴി അട്ടിമറിക്കുന്നതിനും മാനേജ്മെന്‍റിന് അനുകൂലമായി കേസ് മാറ്റുന്നതിനും പൊലീസ് ശ്രമിച്ചെന്ന് ആരോപണമുണ്ട്. ജിഷ്ണുവിന്‍െറ മാതാവിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും സാമ്പത്തിക സഹായം 25 ലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennithalajishnu death case
News Summary - chennithala letter to cm pinaray vijayan for jishnu death case
Next Story