മുല്ലപ്പള്ളിയെ കുറിച്ച് ചെന്നിത്തല പറഞ്ഞത് ശരിയാണ് -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുല്ലപ്പള്ളിയെ കുറിച്ച് രമേശ് ചെന്നിത്തല പറഞ്ഞത് ശരിയാണെന്ന് സതീശൻ പറഞ്ഞു.
ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിനെ വേറെ അർഥത്തിൽ എടുക്കേണ്ട. പരാജയത്തിന്‍റെ ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുത്തു. ആരു ഒളിച്ചു പോയിട്ടില്ല. മുല്ലപ്പള്ളിയെ മാറ്റാൻ ആരും ഇറങ്ങിയിട്ടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ട സംസ്ഥാനങ്ങളെ കുറിച്ച് പഠിക്കാൻ ഹൈക്കമാൻഡ് ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ആ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഒരു തീരുമാനമുണ്ടാകുമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

