Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാൻ സ്വപ്നയിൽ നിന്നും...

താൻ സ്വപ്നയിൽ നിന്നും ഫോൺ വാങ്ങിയിട്ടില്ല, ആരോപണം നിഷേധിച്ച് ചെന്നിത്തല

text_fields
bookmark_border
താൻ സ്വപ്നയിൽ നിന്നും ഫോൺ വാങ്ങിയിട്ടില്ല, ആരോപണം നിഷേധിച്ച് ചെന്നിത്തല
cancel

തിരുവനന്തപുരം: തനിക്കെതിരെയുള്ള ആരോപണങ്ങൾ പാടെ നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താൻ ആരിൽ നിന്നും ഫോൺ കൈപ്പറ്റിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കാ​ശ് കൊ​ടു​ത്ത് വാ​ങ്ങി​യ ഫോ​ണാ​ണ് കൈ​യി​ലു​ള്ള​തെ​ന്നും ആ​രോ​പ​ണ​ത്തെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. സർക്കാരിനെതിരായ സമരം തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

2019 ഡിസംബര്‍ രണ്ടിന് യു.എ.ഇ.കോണ്‍സുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അന്ന് നറുക്കെടുപ്പ് നടത്തിയിരുന്നു. ത​നി​ക്ക് ആ​രും ഫോ​ൺ ത​ന്നി​ട്ടി​ല്ല. സ​ന്തോ​ഷ് ഈ​പ്പ​നെ ക​ണ്ടി​ട്ട് പോ​ലു​മി​ല്ല. ത​നി​ക്കെ​ന്ന പേ​രി​ൽ മ​റ്റാ​ർ​ക്കെ​ങ്കി​ലും ഫോ​ൺ വാ​ങ്ങി കൊ​ടു​ത്തി​ട്ടു​ണ്ടാ​കാം. ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ വിലകുറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

2019 ഡിസംബര്‍ രണ്ടിന് യു.എ.ഇ.കോണ്‍സുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഐ ഫോൺ സമ്മാനമായി നൽകിയെന്ന് യൂണിടാക് എം.ഡി ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറഞ്ഞിരുന്നു. സ്വപ്നയുടെ നിർദേശ പ്രകാരമാണ് ഫോൺ വാങ്ങിനൽകിയതെന്നാണ് യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ പറഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaSwapna Suresh
Next Story