Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരോഗം പിണറായി വിജയൻ,...

രോഗം പിണറായി വിജയൻ, ശിവശങ്കർ രോഗലക്ഷണം മാത്രം -ചെന്നിത്തല

text_fields
bookmark_border
രോഗം പിണറായി വിജയൻ, ശിവശങ്കർ രോഗലക്ഷണം മാത്രം -ചെന്നിത്തല
cancel

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിലായതിന് പിന്നാലെ സർക്കാറിന് രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കർ രോഗലക്ഷണം മാത്രമാണ്, രോഗം പിണറായി വിജയനാണ്. കോവിഡ് കാലം പോലും മോഷണത്തിന്‍റെ സുവർണാവസരമാക്കി മാറ്റിയ ഈ സംഘത്തിൽ പ്രതികൾ ഇനിയുമുണ്ടാകും. ഈ കൊള്ളകളിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.

ഉപ്പുതിന്നവൻ വെള്ളം കുടിക്കും, മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ തുടങ്ങിയ മുഖ്യമന്ത്രിയുടെ വാചകങ്ങൾ എൽ.ഡി.എഫ് സർക്കാരിനെ തിരിഞ്ഞുകൊത്തുകയാണ്. മാഫിയകളാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഭരിച്ചിരുന്നത്. മറ്റുവകുപ്പുകളിലേക്ക് വരെ കൈകടത്തി മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയത് തീവെട്ടിക്കൊള്ളയാണ്. ശിവശങ്കരൻ ഇതിലെ ഒരു കണ്ണി മാത്രമാണ്.

കേന്ദ്ര ഏജൻസികൾ കസ്റ്റഡിയിലെടുക്കുന്ന കേരളത്തിലെ ആദ്യത്തെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ശിവശങ്കരൻ. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുന്നതും ഇതാദ്യം. കേരളത്തെ നാണംകെടുത്തുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്നും ചെന്നിത്തല ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithala
News Summary - chennithala demands pinarayis resignation
Next Story