പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ മുഖ്യമന്ത്രി ഒറ്റുകൊടുത്തു – ചെന്നിത്തല
text_fieldsതിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ മുഖ്യമന്ത്രി ഒറ്റുക ൊടുത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയതലത്തിലെ പ്രക്ഷോഭത്തെ തകര്‍ക് കാന്‍ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ആയുധം നല്‍കുകയായിരുന്നു.
കേരളത്തില്‍ പൗരത ്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ മതതീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന അനാവശ്യ പ്രസ്താവനയാണ് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അത് ലോക്സഭയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദേശീയതലത്തില്‍ നടത്തുന്ന സമരത്തെ നേരിടുന്നതിനുള്ള ആയുധമാക്കി.
എല്ലാകാര്യത്തിലും മുഖ്യമന്ത്രി ഇരട്ടനിലപാടാണ് സ്വീകരിക്കുന്നത്. പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കുകയും അതില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
