നിരന്തരമായി ചെന്നിത്തല കേരളത്തെ അപമാനിക്കുന്നു; സംഘപരിവാർ സ്വപ്നം കാണാത്ത തിരിച്ചടി നൽകും -പിണറായി
text_fieldsപിണറായി വിജയൻ
തിരുവനന്തപുരം: സംഘപരിവാർ സ്വപ്നം കാണാത്ത തിരിച്ചടി കേരളം ബി.ജെ.പിക്ക് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ത്രിപുരയിലുണ്ടായ അട്ടിമറി കേരളത്തിൽ ആവർത്തിക്കുമെന്നാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. ഇത് ഗൗരവതരമാണ്. കേരളത്തിൽ തമ്പടിച്ചാണ് ബി.ജെ.പി ഈ പ്രചാരണം നടത്തുന്നതെന്നും പിണറായി പറഞ്ഞു.
ഇരട്ടവോട്ടിൽ ചെന്നിത്തലയുടെ വിവരശേഖരണം നിയമപരമായ മാർഗങ്ങളിലൂടെയാണോ എന്നും പിണറായി ചോദിച്ചു. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി ചെന്നിത്തല കേരളത്തെ അപകീർത്തിപ്പെടുത്തുകയാണ്. 4.5 ലക്ഷം വോട്ടർമാരെ ചെന്നിത്തല കള്ളവോട്ടർമാരായി ചിത്രീകരിക്കുന്നു. ഇരട്ടവോട്ട് പല കാരണങ്ങൾ കൊണ്ട് വരാമെന്നും ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ഒരുകള്ളവോട്ട് പോലും ഉണ്ടാവരുതെന്നാണ് സർക്കാർ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡാറ്റ സുരക്ഷിതത്വം, സ്വകാര്യത എന്നിവയെ കുറിച്ച് പറഞ്ഞവരെല്ലാം ഇപ്പോൾ എവിടെ പോയി. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക് ജനം മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

