Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.എഫ്.ഐ വ്യാജൻമാരുടെ കൂടാരമെന്ന് ചെന്നിത്തല

text_fields
bookmark_border
എസ്.എഫ്.ഐ വ്യാജൻമാരുടെ കൂടാരമെന്ന് ചെന്നിത്തല
cancel

തിരുവനന്തപുരം: എസ്.എഫ്.ഐ എന്ന സംഘടന വ്യാജൻമാരുടെ കൂടാരമായി മാറിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് ആർഷോയാണോ പരിശോധിക്കേണ്ടത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്ക് അതിന് എന്ത് അധികാരമാണുള്ളത്. പാർട്ടിയും സർക്കാറും ഇവരെയൊക്കെ സംരക്ഷിച്ച് വിദ്യാഭ്യാസ രംഗത്ത് അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അനധികൃത നിയമനം നടത്തിയാൽ എസ്.എഫ്.ഐ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാൽ എസ്.എഫ്.ഐ, വ്യാജരേഖ ചമച്ച് ജോലി നേടിയാൽ അതിനു പിന്നിലും എസ്.എഫ്.ഐ, കായംകുളം കോളജിൽ നിഖിലിന് അഡ്മിഷൻ കിട്ടാൻ ശുപാർശ ചെയ്ത സിപിഎം നേതാവ് ആരാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ്.എഫ്.ഐക്ക് പ്രവർത്തിക്കാനുള്ള ധാർമിക അവകാശം നഷ്ടപ്പെട്ടിരിക്കുകയാണെന്നും കേരളത്തിൽ എസ്.എഫ്.ഐയെ ഉടൻ പിരിച്ചുവിടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chennithala called SFI a tent of fakes
Next Story