Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണറെ...

ഗവർണറെ തിരിച്ചുവിളിക്കണണെന്ന പ്രമേയം അവതരിപ്പിക്കാൻ സ്​പീക്കർക്ക്​ പ്രതിപക്ഷത്തി​െൻറ നോട്ടീസ്​

text_fields
bookmark_border
ഗവർണറെ തിരിച്ചുവിളിക്കണണെന്ന പ്രമേയം അവതരിപ്പിക്കാൻ സ്​പീക്കർക്ക്​ പ്രതിപക്ഷത്തി​െൻറ നോട്ടീസ്​
cancel

കൊച്ചി: ജനാധിപത്യ മര്യാദകൾ ലംഘിക്കുകയും നിയമസഭയെ അവഹേളിക്കുകയും ചെയ്യുന്ന ഗവർണറെ തിരിച്ചുവിളിക്കണമെന്ന്​ രാഷ്​ട്രപതിയോട് അഭ്യർഥിക്കുന്ന പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി സ്പീക്കർക്ക്​ നോട്ടീസ് നൽകിയതായി പ്രതിപ ക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട്​ നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ പരസ്യ നിലപാട്​ സ്വീകരിക്കുന്ന നടപടികളിൽ പ്രതിഷേധിച്ചാണ്​ പ്രതിപക്ഷത്തി​​െൻറ ഈ നീക്കം. സംസ്​ഥാന നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ്​ ഗവർണർക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി പ്രതിപക്ഷം സ്​പീക്കർക്ക്​ കത്ത്​ നൽകുന്നത്​.

നിയമസഭയുടെ അന്തസ്സ്​ ചോദ്യം ചെയ്യുകയാണ് ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാനെന്ന്​ ചെന്നിത്തല വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിന്മേൽ വിശദീകരണം തേടിയത്​ കടന്ന കൈയാണ്. അതിനുള്ള അധികാരം ഗവർണർക്കുണ്ടോയെന്ന്​ സംശയമുണ്ട്. ഗവർണർ സംസ്​ഥാനത്തിന്​ ബാധ്യതയായിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ്​ നിശ്ശബ്​ദത പാലിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

സഭാചട്ടം 130 പ്രകാരമാണ്​ ഗവര്‍ണറെ തിരികെ വിളിക്കണമെന്ന്​ ആവശ്യപ്പെടുന്ന പ്രമേയത്തിന്​ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്​. നിയമസഭ ചട്ടം 284 (5) അനുസരിച്ച്​ ഉന്നതസ്​ഥാനീയരായ വ്യക്​തികളെക്കുറിച്ച്​ ചർച്ച ചെയ്യുന്നതിന്​ സാരവത്തായ പ്രമേയം (substantive motion) ആവശ്യമുണ്ട്​. അതനുസരിച്ചാണ്​ പ്രമേയം അവതരിപ്പിക്കാൻ നോട്ടീസ്​ നൽകിയത്​. 1989ല്‍ സ്പീക്കറായിരുന്ന വര്‍ക്കല രാധാകൃഷ്ണ​​െൻറ റൂളിങ് പ്രകാരം ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്​ട്രപതിയോട് അഭ്യര്‍ഥിക്കാനുള്ള അവകാശം നിയമസഭക്കുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാറിനെതിരെ മുമ്പും പ്രമേയങ്ങള്‍ നിയമസഭ പാസാക്കിയിട്ടുണ്ട്. പ്രമേയത്തെക്കുറിച്ച്​ ഗവര്‍ണര്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ സ്പീക്കറെ രേഖാമൂലം അറിയിക്കുകയാണ് വേണ്ടത്. സംസ്ഥാനത്ത് ഒരുകാലത്തും ഗവര്‍ണര്‍ സര്‍ക്കാറുമായോ പ്രതിപക്ഷവുമായോ ഇത്തരത്തില്‍ പരസ്പരം ഏറ്റുമുട്ടിയിട്ടില്ല. ജനാധിപത്യ സംവിധാനത്തിന് ഇത് ഭൂഷണമല്ലെന്നും ചെന്നിത്തല പറഞ്ഞു.

ബന്ധുനിയമനങ്ങൾക്കെതിരെ രമേശ്​ ചെന്നിത്തല
കൊച്ചി: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്​ഥാനം കടന്നുപോകു​േമ്പാഴും സർക്കാർ- അർധസർക്കാർ, പൊതുമേഖല സ്​ഥാപനങ്ങളിൽ ബന്ധുനിയമനങ്ങൾ തൃകൃതിയായി നടക്കു​െന്നന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഭരണാനുകൂല സംഘടനുടെ എതിർപ്പ്​ മറികടന്ന്​ സി.പി.എം സംസ്​ഥാന കമ്മിറ്റി അംഗവും ഹരിതകേരളം മിഷൻ വൈസ്​ ചെയർപേഴ്​സനുമായ ടി.എൻ. സീമയുടെ ഭർത്താവ്​ ജി. ജയരാജനെ സി-ഡിറ്റിൽ ഡയറക്​ടറാക്കിയത്​ പ്രതിഷേധാർഹമാണ്​. മതിയായ യോഗ്യതയുള്ള നിരവധി ചെറുപ്പക്കാർ തൊഴിലിന്​ കാത്തുനിൽക്കു​​േമ്പാഴാണ്​ ബന്ധുനിയമനങ്ങൾ തകൃതിയായി നടക്കുന്നതെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു. നല്ല രീതിയിലുള്ള പട്ടികയാണ്​ കെ.പി.സി.സി ഭാരവാഹികളുടേതായി ഇപ്പോൾ പുറത്തുവന്നത്​. സെക്രട്ടറിമാരുടെ പട്ടികകൂടി വരു​േമ്പാൾ കൂടുതൽ പേർക്കും വനിതകൾക്കും സ്​ഥാനങ്ങൾ ലഭിക്കുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governor vs kerala govt
News Summary - chennithala asks to recall governor -kerala news
Next Story